HOME
DETAILS
MAL
ബസ് ബേ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു
backup
March 14 2018 | 05:03 AM
കോഴിക്കോട്: കോര്‍പറേഷന്റെ ആഭിമുഖ്യത്തില്‍ മൊഫ്യൂസല്‍ ബസ് സ്റ്റാന്‍ഡില്‍ അന്താരാഷ്ട്ര നിലവാരത്തില്‍ നിര്‍മിക്കുന്ന ബസ് ബേകളുടെ പ്രവൃത്തി ഉദ്ഘാടനം മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് നിര്‍വഹിച്ചു. ഡെപ്യൂട്ടി മേയര്‍ മീരാ ദര്‍ശക് അധ്യക്ഷയായി. രണ്ടു ഭാഗത്തായി കാത്തിരിപ്പു കേന്ദ്രം, ഓട്ടോ ബേ, ലാന്റ്സ് കേപ്ഡ് ഏരിയ തുടങ്ങിയ ആധുനിക സൗകര്യങ്ങളോടുകൂടിയാണ് ബസ് ബേ നിര്‍മിക്കുന്നത്.
ഒരു കോടി രൂപാ ചെലവില്‍ നിര്‍മിക്കുന്ന പദ്ധതിയുടെ നിര്‍മാണം മിഡ്കോസ് (മലബാര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് ലേബര്‍ കോണ്‍ട്രാക്ട് കോപറേറ്റീവ് സൊസൈറ്റി ഓഫ് എന്‍ജിനീയേഴ്സ്) ആണ് ഏറ്റെടുത്തിരിക്കുന്നത്. എം.സി അനില്‍ കുമാര്‍, കെ.ജെ മത്തായി, സുരേഷ്ബാബു, മാലിക്, കെ.ടി സുഷാജ, വിനയന്, പി.സി റഷീദ്, ജിത്തു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."