യു.പിയില്‍ ബി.ജെ.പിയെ തകര്‍ത്തെറിഞ്ഞ് എസ്.പി-ബി.എസ്.പി സഖ്യം
ലക്നോ: മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടര്‍ച്ചയായി അഞ്ച് തവണ വിജയിച്ച ഗോരഖ്പൂര്‍ മണ്ഡലത്തിലെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ആദ്യ രണ്ട് റൗണ്ടുകളിലും മുന്നിലായിരുന്ന ബി.ജെ.പിയെ മറികടന്ന് എസ്.പി സ്ഥാനാര്‍ഥി മുന്നിലെത്തി.
ഗൊരഖ്പുരില് ആറ് റൗണ്ട് വോട്ടെണ്ണി തീര്‍ന്നപ്പോള്‍ സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ഥിക്ക് 7139 വോട്ടിന്റെ ലീഡുണ്ട്. 2019 ലോക്സഭാ തെരഞ്ഞെടുപ്പിന്റെ റിഹേഴ്സലെന്ന് വിളിക്കാവുന്ന യു.പി ഉപതെരഞ്ഞെടുപ്പിലെ ഫലം ബി.ജെ.പിക്കും നിര്‍ണായകമാണ്.
2014 ലോക്സഭാ തിരഞ്ഞെടുപ്പില്‍ യോഗി മൂന്നു ലക്ഷത്തിലേറെ വോട്ടിന് ജയിച്ച മണ്ഡലമാണ് ഗോരഖ്പൂര്‍. ഉപമുഖ്യമന്ത്രിയായ കേശവ് പ്രസാദ് മൗര്യ എം.പി സ്ഥാനം രാജിവെച്ച ഒഴിവിലേക്ക് നടന്ന ഫൂല്‍പുറിലെ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിലും ബി.ജെ.പി തിരിച്ചടി നേരിടുകയാണ്. കഴിഞ്ഞ തവണ കേശവ് പ്രസാദ് മൗര്യ മൂന്നു ലക്ഷത്തിലധികം വോട്ടിന് ജയിച്ച മണ്ഡലമാണിത്.
രണ്ട് മണ്ഡലങ്ങളിലും എസ്പി സ്ഥാനാര്‍ഥികള്‍ക്ക് ബിഎസ്പി പിന്തുണ പ്രഖ്യാപിച്ചിരുന്നു. പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിക്കാതിരുന്നാല്‍ ഫലം മറിച്ചാകുമെന്ന് ഈ ഉപതിരഞ്ഞെടുപ്പ് തെളിയിച്ചാല്‍ 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ചിത്രം തന്നെ യുപിയില്‍ മാറിയേക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."