HOME
DETAILS
MAL
നാലു തമിഴ് മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നേവി പിടികൂടി
backup
June 02 2016 | 09:06 AM
രാമേശ്വരം: തമിഴ്‌നാട്ടില്‍നിന്നുള്ള നാലു മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നേവി പിടികൂടി. ജാഫ്‌നയ്ക്കു സമീപം നെടുന്തീവ് ദ്വീപില്‍നിന്നാണ് സമുദ്രീതിര്‍ത്തി ലംഘിച്ചതിന് മത്സ്യത്തൊഴിലാളികള്‍ പിടിയിലായത്.
പിടിയിലായ നാലുപേരും പുതുക്കുടം ജില്ലയിലെ കൊട്ടെയ്പട്ടണത്തുനിന്നുള്ളവരാണ്. ഇന്നു രാവിലെയാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ഈ ആഴ്ചയില്‍ ഇതു രണ്ടാം തവണയാണ് ശ്രീലങ്ക ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പിടികൂടുന്നത്. ഏഴുപേരെ കഴിഞ്ഞ തവണപിടികൂടി അറസ്റ്റ് ചെയ്തിരുന്നു.
ശ്രീലങ്കന്‍ സേനയുടെ പിടിയിലായവരെ മോചിപ്പിക്കാന്‍ പ്രധാനമന്ത്രി ഇടപെടണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത കേന്ദ്രത്തിനു കത്തെഴുതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."