HOME
DETAILS
MAL
വിമത സ്ഥാനാര്‍ഥി പിന്മാറി: വി മുരളീധരന് എതിരില്ലാതെ രാജ്യസഭയിലേക്ക്
backup
March 15 2018 | 14:03 PM
ന്യൂഡല്‍ഹി: ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം വി മുരളീധരന് രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. മഹാരാഷ്ട്രയില്‍ ബി.ജെ.പിയുടെ മൂന്നു സീറ്റിലേക്ക് നാലു സ്ഥാനാര്‍ഥികള്‍ പത്രിക നല്‍കിയിരുന്നു. എന്നാല്‍ വിമതന് അവസാനം പത്രിക പിന്‍വലിക്കുകയായിരുന്നു.
ആറു പേരാണ് മഹാരാഷ്ട്രയില്‍ നിന്ന് പത്രിക സമര്‍പ്പിച്ചത്. കേന്ദ്ര മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവേദ്കര്, മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി നാരായണ്‍ റാണെ (ഇരുവരും ബി.ജെ.പി), കുമാര്‍ കേത്കര്‍ (കോണ്‍ഗ്രസ്), അനില്‍ ദേശായി (ശിവസേന), വന്ദന ചവാന് (എന്‍.സി.പി) എന്നിവരാണ് വിജയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."