HOME
DETAILS
MAL
തെരഞ്ഞെടുപ്പില്‍ ഇടപെട്ടെന്ന ആരോപണം: നടപടിയുമായി യു.എസ്
backup
March 15 2018 | 16:03 PM
വാഷിങ്ടണ്‍: 2016 പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടപെട്ടെന്ന ആരോപണത്തില്‍ യു.എസ് നടപടി ആരംഭിച്ചു. സൈബര്‍ ആക്രമണങ്ങളിലൂടെ തെരഞ്ഞെടുപ്പില്‍ ഇടപെട്ട 19 റഷ്യക്കാര്‍ക്കെതിരേ യു.എസ് ഉപരോധം ഏര്‍പ്പെടുത്തി. ഇതില്‍ 13 പേര്‍ക്കെതിരേയുള്ള കുറ്റം കഴിഞ്ഞ മാസമാണ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റിലെ പ്രത്യേക അന്വേഷണ കൗണ്‍സില്‍ റോബര്‍ട്ട് മ്യൂളര്‍ ചുമത്തിയത്.
തെരഞ്ഞെടുപ്പ് സംവിധാനത്തെ തകര്‍ക്കുന്ന രീതിയില്‍ റഷ്യ ഇടപെട്ടുവെന്ന് യു.എസ് ട്രഷറി സെക്രട്ടറി സ്റ്റീവന്‍ നൂഷിന്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ഇടപെട്ട അംഗങ്ങള്‍ക്കെതിരേ കൂടുതല്‍ ഉപരോധങ്ങളുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ഇവര്‍ക്കെതിരേ ഏതുതരത്തിലുള്ള ഉപരോധങ്ങളാണ് ഏര്‍പ്പെടുത്തുകയെന്നത് സ്റ്റീവ് നൂഷിന്‍ വ്യക്തമാക്കിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."