പൊലിസിലെ സെല്‍: മുഖ്യമന്ത്രി അന്വേഷിക്കട്ടെയെന്ന് ആര്.എസ്.എസ്
കോഴിക്കോട്: കേരള പൊലിസില്‍ ആര്.എസ്.എസ് സെല്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ ആഭ്യന്തരവകുപ്പിന്റെ ചുമതല കൂടി വഹിക്കുന്ന മുഖ്യമന്ത്രിക്ക് അന്വേഷിച്ച് കണ്ടെത്താമല്ലോയെന്ന് ആര്.എസ്.എസ് പ്രാന്തകാര്യവാഹ് പി.ഗോപാലന്‍കുട്ടി. സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ തങ്ങളുടെ പ്രവര്‍ത്തകര്‍ ജോലി ചെയ്യുന്നുണ്ടെന്നും ആര്.എസ്.എസ് സെല്ലെന്ന വാര്‍ത്ത അതിശയോക്തിയാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
നാഥുറാം ഗോഡ്സെയെ ആര്.എസ്.എസ് മഹത്വവല്ക്കരിക്കുന്നില്ലെന്നും ഗാന്ധിവധം നാടിന്റെ കളങ്കമാണെന്ന് നേരത്തെ നിലപാട് പ്രഖ്യാപിച്ചതായും അദ്ദേഹം പറഞ്ഞു. ഗാന്ധിയോട് അഭിപ്രായ വ്യത്യാസം ആര്.എസ്.എസിനുണ്ടായിരുന്നു.
കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളോടുള്ള അഭിപ്രായം സംബന്ധിച്ച ചോദ്യങ്ങളില്‍ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി. കേരളത്തില്‍ 56 മണ്ഡലങ്ങളില്‍ കൂടി കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."