റാഞ്ചാന്‍ വട്ടമിട്ട് മോദി; മേഘാലയയില്‍ സോണിയയുടെ ചിറകുതേടി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ രാഷ്ട്രീയ കുതിരക്കച്ചവടം പരാജയപ്പെട്ടതോടെ ബി.ജെ.പിയുടെ അടുത്ത ലക്ഷ്യം മേഘാലയയെന്ന് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസ് ഭരിക്കുന്ന മേഘാലയയില്‍ സംസ്ഥാന ഭരണം മറിച്ചിടാന്‍ ബി.ജെ.പി തയാറെടുക്കുന്നതിന്റെ സൂചനകള്‍ നല്‍കി പാര്‍ട്ടി നേതൃത്വം അധ്യക്ഷ സോണിയ ഗാന്ധിക്കും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും കത്തയച്ചു.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി ഷില്ലോംഗ് സന്ദര്‍ശിച്ചിരുന്നു. മോദിയുടെ സന്ദര്‍ശത്തിനു ശേഷം പാര്‍ട്ടി അധ്യക്ഷന്റെ നിര്‍ദ്ദേശപ്രകാരം ബി.ജെ.പി ഷില്ലോങില്‍ ക്യാംപ് ചെയ്യുകയാണെന്നും എം.എല്‍.എമാരെ ചാക്കിലാക്കാന്‍ പദ്ധതിയിടുന്നതായും സോണിയയ്ക്കയച്ച രണ്ടുപേജുള്ള കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
അസമിലെ ബി.ജെ.പിയുടെ ജയവും ഇനി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് പാര്‍ട്ടി ശ്രമമെന്ന വാര്‍ത്തകളുമാണ് മേഘാലയയില്‍ കോണ്‍ഗ്രസിനെ പേടിപ്പെടുത്തുന്നത്.
ഭരണം മറിച്ചിടാന്‍ ബി.ജെ.പി ഷില്ലോങില്‍ ക്യാമ്പ് ചെയ്യുകയാണെന്ന് കത്തില്‍ പറയുന്നു. രണ്ടു സംസ്ഥാന മന്ത്രിമാരുമായി ബി.ജെ.പി നേതൃത്വം ബന്ധപ്പെട്ടുകഴിഞ്ഞു. വിമത നേതാക്കളെ നിയന്ത്രിച്ചില്ലെങ്കില്‍ സംസ്ഥാനത്ത് ഭരണം കൈവിട്ടുപോകും. ഉത്തരാഖണ്ഡിലും അരുണാചല്‍പ്രദേശിലും വിമത നേതാക്കള്‍ കോണ്‍ഗ്രസിനെ തര്‍ത്തിരുന്നു. മുതിര്‍ന്ന നേതാവ് ഡി.ഡി ലപാംഗ് ബി.ജെ.പി നേതാക്കളുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്നും കത്തില്‍ പറയുന്നു.
എന്നാല്‍ കോണ്‍ഗ്രസ് വിമത നേതാക്കളുമായി ബി. ജെ.പി ചര്‍ച്ച നടത്തിയെന്ന വാര്‍ത്തകള്‍ ദേശീയ സെക്രട്ടറി രാം മാധവ് നിഷേധിച്ചു.
60 അംഗ സംസ്ഥാന നിയമസഭയില്‍ 30 എംഎല്‍ എമാരാണ് കോണ്‍ഗ്രസിനുള്ളത്. ഇതില്‍ 14 പേര്‍ എപ്പോഴും മറുകണ്ടം ചാടാമെന്നതാണ് അവസ്ഥ. മുഖ്യമന്ത്രി മുകുള്‍ സാംഗ്മയുടെ ഏകാധിപത്യ നിലപാടുകളാണ് കോണ്‍ഗ്രസില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാക്കുന്നത് എന്നാണ് വിമതര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."