കുപ്പിവെള്ള യൂനിറ്റുകള്‍ക്ക് ലൈസന്‍സ് പുതുക്കാനും എന്‍.ഒ.സി നിര്‍ബന്ധം
കൊണ്ടോട്ടി: സംസ്ഥാനത്ത് അനധികൃത കുപ്പിവെള്ള വ്യവസായ യൂനിറ്റുകള്‍ക്ക് ഭൂഗര്‍ഭ ജല വകുപ്പ് കടിഞ്ഞാണിടുന്നു. ഇതിന്റെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങളില്‍ ലൈസന്‍സ് പുതുക്കാനെത്തുന്ന കുപ്പിവെള്ള യൂനിറ്റുകള്‍ക്ക് ഗ്രൗണ്ട് വാട്ടര്‍ അതോറിറ്റിയുടെ നിരാക്ഷേപത്രം(എന്‍.ഒ.സി)നിര്‍ബന്ധമാക്കി ഉത്തരവിറക്കി. കുപ്പിവെളള യൂനിറ്റുകളെ പൂര്‍ണമായും സംസ്ഥാന ഭൂജല അതോറിറ്റിയുടെ പരിധിയില്‍ കൊണ്ടുവരുന്നതിനും ആരോഗ്യ സുരക്ഷ ശക്തമാക്കുന്നതിനുമാണിത്.
സംസ്ഥാനത്ത് അതോറിറ്റിയുടെ അനുമതിയില്ലാതെ ഭൂഗര്‍ഭ ജലം ഉപയോഗിച്ച് നിരവധി കുപ്പിവെള്ള യൂനിറ്റുകള്‍ പ്രവര്‍ത്തിക്കുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സാധാരണ ലൈസന്‍സ് പുതുക്കുമ്പോള്‍ തദ്ദേശ സ്ഥാപനങ്ങള്‍ സംസ്ഥാന ഭൂജല അതോറിറ്റിയുടെ നിരാക്ഷേപത്രം(എന്‍.ഒ.സി)ഹാജരാക്കണമെന്ന് നിര്‍ദേശിച്ചിരുന്നില്ല. എന്നാല്‍ എന്‍.ഒ.സി ഹാജരാക്കാത്ത സ്ഥാപനങ്ങള്‍ക്ക് ഇനി മുതല്‍ ലൈസന്‍സ് പുതുക്കേണ്ടെന്നാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കിയത്.
ആറ് മാസത്തിലൊരിക്കില്‍ കുടിവെള്ള പരിശോധന നടത്തണമെന്നതടക്കമുള്ള നിയമങ്ങള്‍ പാലിക്കാതെയാണ് മിക്ക യൂനിറ്റുകളും പ്രവര്‍ത്തിക്കുന്നത്.
കിണറുകളുടെ ലൈസന്‍സിന്റെ മറവില്‍ കുഴല്‍ക്കിണറുകളില്‍ നിന്നാണ് പലയൂനിറ്റുകളും വെള്ളമെടുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."