HOME
DETAILS
MAL
മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണ്ട എന്ന നിലപാട് സര്‍ക്കാരിനില്ലെന്ന് മുഖ്യമന്ത്രി
backup
June 02 2016 | 14:06 PM
തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആവശ്യമെങ്കില്‍ ഡാം നിര്‍മിക്കേണ്ടത് തമിഴ്‌നാടും കേരളവും ചേര്‍ന്നാണ്. കേരളത്തിന് ഒറ്റയ്ക്ക് ഡാം നിര്‍മിക്കാനാവില്ല അതിന് തമിഴ്‌നാടിന്റെയും സഹകരണം ആവശ്യമാണ്. സംഘര്‍ഷത്തിലൂടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകില്ലെന്നും അതിന് ചര്‍ച്ചകള്‍ ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആവശ്യമെങ്കില്‍ മുല്ലപ്പെരിയാറിന്റെ ബലക്ഷയം അന്താരാഷ്ട്ര വിദഗ്ധ സമിതിയെ കൊണ്ട് പരിശോധിപ്പിക്കും. സമിതിയുടെ റിപ്പോര്‍ട്ട് കേന്ദ്രത്തിന് സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."