HOME
DETAILS

സഞ്ചാരികളെ ആഹ്ലാദത്തിലാക്കി ഭൂതത്താന്‍കെട്ടില്‍ ബോട്ട് സര്‍വീസിന് പച്ചക്കൊടി

  
backup
March 16 2018 | 03:03 AM

%e0%b4%b8%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%b0%e0%b4%bf%e0%b4%95%e0%b4%b3%e0%b5%86-%e0%b4%86%e0%b4%b9%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a6%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b4%be



കോതമംഗലം: ഏറെ വിവാദങ്ങള്‍ക്കും നാട്ടുകാരുടേയും വിവിധ കോണുകളിലുള്ളവരുടെയും പ്രതിഷേധത്തിനുമൊടുവില്‍ ഭൂതത്താന്‍കെട്ടില്‍ ബോട്ട് സര്‍വീസ് നടത്താന്‍ അധികൃതരുടെ തീരുമാനം. പത്ത് ബോട്ടുകള്‍ക്കാണ് പ്രാഥമികമായി അനുമതി നല്‍കാന്‍ ബന്ധപ്പെട്ടവര്‍ നിശ്ചയിച്ചിരിക്കുന്നത്. ഇന്ന് ഉച്ചകഴിഞ്ഞ് മുന്ന് മണിക്ക് ഉദ്ഘാടനം നടക്കും.
ഭൂതത്താന്‍കെട്ടില്‍ ബോട്ട് സര്‍വീസ് ആരംഭിക്കാത്തതില്‍ നിരവധി സംഘടനകളും നാട്ടുകാരും അധികൃതരെ ആശങ്ക അറിയിച്ചിരുന്നു . സീസണ്‍ തുടങ്ങി ബോട്ട് സര്‍വീസ് ആരംഭിക്കാത്തതിനാല്‍ നൂറുകണക്കിന് ടൂറിസ്റ്റുകളാണ് നിരാശരായി മടങ്ങിയത്.
ഇതിനിടെ ബോട്ട് സര്‍വീസ് തുടങ്ങാത്തത് രാഷ്ട്രീയക്കളികളാണെന്ന ആരോപണമുയര്‍ന്നിരുന്നു. പുതിയതായി അപേക്ഷ നല്‍കിയ ബോട്ടുകള്‍ക്ക് അധികൃതര്‍ അനുമതി നല്‍കിയിരുന്നില്ല. പുതിയ ബോട്ടുകള്‍ക്ക് അനുമതി ലഭിച്ചാലെ പഴയ ബോട്ടുകളും സര്‍വീസ് നടത്താന്‍ സമ്മതിക്കുവെന്ന ചിലരുടെ പിടിവാശിയും ഇതിന് പിന്നിലുണ്ടായിരുന്നു. ബോട്ട് സര്‍വീസ് തുടങ്ങാത്തത് ടൂറിസ്റ്റുകളേയും ബോട്ട് ഉടമകളേയും പ്രദേശത്തെ കച്ചവടക്കാരെയും പ്രതിസന്ധിയിലാക്കിയിരുന്നു. ടൂറിസം സീസണ്‍ പകുതിയായിട്ടും ബോട്ട് സര്‍വീസ് ആരംഭിക്കാത്തതിനാല്‍ സഞ്ചാരികളുടെ വരവ്കുറയുകയും സാമ്പത്തിക നഷ്ടമുണ്ടാകുകയും ചെയ്തിരുന്നു. ഇതാണ് അധികൃതരുടെ കണ്ണ് തുറപ്പിക്കാന്‍ കാരണം.
പഴയ ബോട്ടുകളോടൊപ്പം പുതിയ ബോട്ടുകള്‍ക്ക് കൂടി അവസരം ലഭിക്കുന്ന രീതിയിലാണ് ഈ തീരുമാനം നടപ്പാക്കുക. ഒരു ഉടമയ്ക്ക് ഒരു ബോട്ട് മാത്രമെ സര്‍വീസ് നടത്താന്‍ കഴിയൂ. ഒന്നില്‍ കൂടുതലുള്ള ബോട്ടുകള്‍ ഒഴിവാക്കുമ്പോള്‍ പകരം പുതിയ അപേക്ഷകര്‍ക്ക് ലൈസന്‍സ് അനുവദിക്കും. പരമാവധി 50 യാത്രക്കാരെ മാത്രമെ ഒരു ബോട്ടില്‍ അനുവദിക്കു. 90 യാത്രക്കാര്‍ വരെ കയറുന്ന ഭീമന്‍ ബോട്ടുകള്‍ക്കും നിബന്ധന ബാധകമാണ്.
പുതിയ ക്രമീകരണങ്ങളുടെ പശ്ചാത്തലത്തില്‍ വൈകാതെ തന്നെ ബോട്ട് സര്‍വീസ് ആരംഭിക്കും. പുതിയതായി ഏഴ് ബോട്ടുകള്‍ക്ക്കൂടി ലൈസന്‍സിനായി അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇവര്‍ക്കുകൂടി അനുമതി നല്‍കിയശേഷം സര്‍വീസാരംഭിച്ചാല്‍ മതിയെന്നായിരുന്നു ഡെസ്റ്റിനേഷന്‍ മാനേജ്‌മെന്റ് കമ്മിറ്റിയുടെ നിലപാട്.
പത്ത് ബോട്ടുകളില്‍ കൂടുതല്‍ അനുവദിക്കില്ലെന്ന കര്‍ശന നിലപാടില്‍നിന്ന് ജില്ലാ ഭരണകൂടവും വിട്ടുവീഴ്ചക്ക് തയ്യാറായില്ല. ഈ പ്രശ്‌നമാണ് പുതിയ ഫോര്‍മുലയിലൂടെ പരിഹരിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-26-11-2024

latest
  •  18 days ago
No Image

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം, മഴ ശക്തം, 8 ജില്ലകളിൽ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് തമിഴ്നാട്

National
  •  18 days ago
No Image

സംഭാലില്‍ വെടിയേറ്റതെല്ലാം അരക്ക് മുകളില്‍, അതും നാടന്‍ തോക്കില്‍നിന്ന്; കൊല്ലപ്പെട്ടവര്‍ നിരപരാധികളെന്ന് കുടുംബം 

National
  •  18 days ago
No Image

പത്തനംതിട്ടയിലെ പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണം; പോക്സോ വകുപ്പ് പ്രകാരം പൊലിസ് കേസെടുത്ത്

Kerala
  •  18 days ago
No Image

ചപ്പുചവറുകള്‍ കത്തിക്കുന്നതിനിടെ വസ്ത്രത്തില്‍ തീപിടിച്ച് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

Kerala
  •  18 days ago
No Image

കൊച്ചിയില്‍ കാറിന് മുകളിലേക്ക് കണ്ടെയ്നർ വീണ് അപകടം

Kerala
  •  18 days ago
No Image

ഇസ്​ലാമാബാദ് കത്തുന്നു; പിടിഐ പാർട്ടി പ്രവർത്തകരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ; 6 പേർ കൊല്ലപ്പെട്ടു, 'ഷൂട്ട് അറ്റ് സൈറ്റ്' ഉത്തരവ്

International
  •  18 days ago
No Image

ലിയോതേർട്ടീന്ത് എച്ച് എസ് എസ് സ്കൂളിലെ വിദ്യാര്‍ത്ഥികൾക്ക് കൂട്ടത്തോടെ ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവും; സ്കൂളിന് അവധി നൽകി

Kerala
  •  18 days ago
No Image

തീവ്ര ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു, ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്, കേരളത്തിൽ മഴ സാധ്യത

Kerala
  •  18 days ago
No Image

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതി രാഹുല്‍ റിമാന്‍ഡില്‍

Kerala
  •  18 days ago