HOME
DETAILS
MAL
'മാപ്പില്ല'; എ.എ.പി പഞ്ചാബ് അധ്യക്ഷന്‍ രാജി വച്ചു
backup
March 16 2018 | 06:03 AM
ചണ്ഡിഗഡ്: മുന്‍ മുഖ്മന്ത്രിയോട് കെജ്രിവാള് മാപ്പു പറച്ചിലിന് പിന്നാലെ എ.എ.പി പഞ്ചാബ് അധ്യക്ഷന്‍ ഭഗവത് മന് രാജി വച്ചു. ആം ആദ്മി പാര്‍ട്ടിയുടെ അധ്യക്ഷ സ്ഥാനമ രാജിവെക്കുന്നതായി ഭഗവത് ട്വിറ്ററില്‍ അറിയിച്ചു. എന്നാല്‍ മയക്കു മരുന്ന് മാഫിയക്കെതിരായ പോരാട്ടം തുടരുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു. പഞ്ചാബിലെ ആം ആദ്മിയായി തുടരുമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
മാനനഷ്ടക്കേസുകളുടെ നിയമക്കുരുക്കില്‍ നിന്ന് പുറത്തു കടക്കുന്നതിന്റെ ഭാഗമായാണ് മുന്‍ പഞ്ചാബ് മന്ത്രി ബിക്രം സിങ് മാജീതിയക്കെതിരെ നടത്തിയ ആരോപണങ്ങള്‍ കെജ്രിവാള് പിന്‍വലിച്ചത്. മാജീതിയ പഞ്ചാബിലെ മയക്കുമരുന്ന് ലോബിയുടെ ഭാഗമാണെന്നായിരുന്നു കെജ്രിവാളിന്റെ ആരോപണം. തുടര്‍ന്ന് കെജ്രിവാളിനെതിരെ മാജീതിയ മാനനഷ്ടക്കേസ് നല്‍കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."