56 പാക് തടവുകാരെ കേന്ദ്ര സര്‍ക്കാര്‍ വിട്ടയക്കുന്നു
ന്യൂഡല്‍ഹി: 56 പാകിസ്താനി തടവുകാരെ വിട്ടയക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ''ഇന്ത്യന്‍ ജയിലുകളില്‍ ഉള്ള 56 പാകിസ്താനികള്‍ക്കെതിരെ ഒരു കേസുമില്ലെന്ന് കണ്ടെത്തി. ഇതേത്തുടര്‍ന്ന് ഇവരെ അവരുടെ രാജ്യത്തേക്ക് വിട്ടയക്കാന്‍ തീരുമാനിച്ചു''- കേന്ദ്ര സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ അറിയിച്ചു.
മാനുഷിക പരിഗണന നല്‍കണമെന്ന ഇന്ത്യയുടെ ആവശ്യം മാര്‍ച്ച് ഏഴിന് പാകിസ്താന് അംഗീകരിച്ചിരുന്നു. മാനസിക വെല്ലുവിളി നേരിടുന്ന തടവുകാരെ ചികിത്സിക്കാന്‍ ഇരുരാജ്യങ്ങളിലെ ഡോക്ടര്‍മാര്‍ക്കും പരസ്പരം പോകാന്‍ അനുമതി നല്‍കണമെന്നായിരുന്നു അതില്‍ പ്രധാനപ്പെട്ടത്. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ 56 തടവുകാരെ വിട്ടയക്കാന്‍ കേന്ദ്ര സർക്കാർ തീരുമാനിച്ചത്.
18 വയസ്സിനു താഴെയുള്ള കുട്ടി തടവുകാരെയും 60 വയസ്സ് കഴിഞ്ഞവരെയും പരസ്പരം കൈമാറാമെന്നും ഇന്ത്യയുടെ ആവശ്യം പരിഗണിക്കവേ പാക് വിദേശകാര്യ മന്ത്രി ഖാവജ ആസിഫ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."