സംസ്ഥാനത്ത് പൂട്ടിയ എല്ലാ ത്രീസ്റ്റാര്‍ ബാറുകളും ബിയര്‍ പാര്‍ലറുകളും തുറക്കുന്നു
കൊച്ചി: സംസ്ഥാനത്തെ പൂട്ടിയ എല്ലാ ത്രീസ്റ്റാര്‍ ബാറുകളും, ബിയര്‍ പാര്‍ലറുകളും തുറക്കുന്നു. മദ്യനയത്തിന്റെ ഭാഗമായി സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ ഉത്തരവിലാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പൂട്ടിച്ച ബാറുകള്‍ തുറക്കാന്‍ വഴിയൊരുക്കുന്നത്.
പതിനായിരത്തിലധികം ജനസംഖ്യയുള്ള എല്ലാ പഞ്ചായത്തുകള്‍ക്കും ബാറുകളുടെ ദൂരപരിധിയില്‍ ഇളവ് അനുവദിച്ചു കൊണ്ടാണ് ഉത്തരവ്. പതിനായിരത്തിലധികം ജനസംഖ്യയുള്ള എല്ലാ പഞ്ചായത്തുകളെയും പട്ടണങ്ങളായി കരുതാം. ഇത്തരത്തില്‍ പരിഗണിക്കുകയാണെങ്കില്‍ വളരെ ചുരുക്കം പട്ടണങ്ങള്‍ മാത്രമാണ് പതിനായിരത്തില്‍ താഴെ ജനസംഖ്യ ഉള്ളത്. ഇങ്ങനെ, പൂട്ടിയ എതാണ്ടെല്ലാ ബാറുകളും തുറന്നുകൊടുക്കും.
ഇതുമായി ബന്ധപ്പെട്ട സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ ഉത്തരവ്. മദ്യ വര്‍ജ്ജനമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും, കോടതിയുടെ ഉത്തരവ് പാലിക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."