കരിപ്പൂരില്‍ നിന്ന് ഹജ്ജ് സര്‍വിസ് ഹജ്ജ് കമ്മിറ്റി പ്രത്യക്ഷ സമരത്തിനിറങ്ങുന്നു
കൊണ്ടോട്ടി: കരിപ്പൂരില്‍ നിന്ന് ഹജ്ജ് സര്‍വിസ്് പുനഃസ്ഥാപിക്കുന്നതിനായി സംസ്ഥാന ഹജ്ജ് കമ്മിറ്റി പാര്‍ലമെന്റ് മാര്‍ച്ച് അടക്കമുള്ള പ്രത്യക്ഷ സമരത്തിനിറങ്ങുന്നു.
കേരളത്തിലെ എം.പിമാരുടെ സഹകരണത്തോടെ കരിപ്പൂര്‍ ഹജ്ജ് ക്യാംപ് പുനഃസ്ഥാപിച്ചെടുക്കാന്‍ സമരത്തിനിറങ്ങുമെന്ന് ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങളുണ്ടായിട്ടും കരിപ്പൂരില്‍ നിന്ന് ഹജ്ജ് സര്‍വിസ് കണ്ണൂരിലേക്ക് മാറ്റുമെന്ന കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വിയുടെ പ്രസ്താവന കരാര്‍ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റി രംഗത്തെത്തിയത്.
2018 മുതല്‍ കരിപ്പൂരില്‍ എംബാര്‍ക്കേഷന്‍ പോയിന്റ് പുനഃസ്ഥാപിക്കുമെന്ന് കേന്ദ്രമന്ത്രി തന്നെ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ കരിപ്പൂരിനെ തഴഞ്ഞ് കണ്ണൂരില്‍ നിന്ന് ഹജ്ജ് സര്‍വിസ് നടത്തുമെന്ന പ്രസ്താവനയുമായാണ് കേന്ദ്രമന്ത്രി തന്നെ വീണ്ടും രംഗത്തെത്തിയത്. ഇത് പ്രതിഷേധാര്‍ഹമാണെന്ന് തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി പറഞ്ഞു.
ഹജ്ജ് ഹൗസും അത് നിലകൊള്ളുന്ന വിശാല പ്രദേശവും മുസ്‌ലിം സമുദായത്തിലെ സുമനസ്സുകള്‍ വഖ്ഫ് ചെയ്തിട്ടുള്ളതാണ്. അവരില്‍ പലരും മരണപ്പെടുകയും ചെയ്തു.
വഖ്ഫ് ചെയ്യപ്പെട്ട സ്ഥലവും കെട്ടിടവും ശൂന്യമാക്കി ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റുന്നത് നീതീകരിക്കാനാവില്ല.റണ്‍വേ ബലപ്പെടുത്തലിന്റെ പേരിലാണ് എംബാര്‍ക്കേഷന്‍ താല്‍ക്കാലികമായി കൊച്ചിയിലേക്ക് മാറ്റിയത്. നിലവില്‍ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കപ്പെട്ടിട്ടുണ്ട്.
400ല്‍ അധികം ഹാജിമാരുമായി വലിയ വിമാനങ്ങള്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് 14 വര്‍ഷം ഹജ്ജ് സര്‍വിസ് നടത്തിയിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ എന്തിനു വേണ്ടിയാണ് ഇങ്ങനെയൊരു പ്രസ്താവന നടത്തിയതെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കണമെന്നും ചെയര്‍മാന്‍ പറഞ്ഞു. ഇത് സംബന്ധിച്ച് നേരത്തെ സുപ്രിം കോടതിയില്‍ ഹജ്ജ് കമ്മിറ്റി കേസ് ഫയല്‍ ചെയ്തിരുന്നു. എന്നാല്‍ പ്രശ്‌നം പരിഹരിക്കേണ്ടത് കേന്ദ്രമന്ത്രാലയമാണെന്നാണ് സുപ്രിം കോടതിയുടെ വിലയിരുത്തല്‍.
കരിപ്പൂരില്‍ റണ്‍വേ റിസ പ്രവൃത്തികള്‍ ജൂണില്‍ പൂര്‍ത്തിയാകും. ഇതിന് ശേഷം ഇടത്തരം വിമാന സര്‍വിസുകളും അനുമതി കാത്തിരിക്കുകയാണ്. ഹജ്ജിനും ഇടത്തരം സര്‍വിസുകള്‍ മതിയാകുമെന്നിരിക്കെയാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവനയെന്നും തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."