മരണപ്പെട്ട പിതാവിന്റെ ആധാര്‍ വിവരങ്ങള്‍ തിരികെ നല്‍കണമെന്ന് മകന്
ന്യൂഡല്‍ഹി: മരണപ്പെട്ട പിതാവിന്റെ ആധാര്‍ വിവരങ്ങള്‍ തിരികെ നല്കാന് യു.ഐ.ഡി.എ.ഐയോട് നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് ബംഗളൂരു സ്വദേശി സുപ്രിം കോടതിയില്‍.
പിതാവിന്റെ വിരലടയാളം അടക്കമുള്ള ബയോമെട്രിക് വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടാന്‍ ഇടയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ബംഗളൂരുവിലെ ആയുര്‍വേദ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സന്തോഷ് എന്നയാള്‍ സുപ്രിംകോടതിയെ സമീപിച്ചത്. ആധാര്‍ വിവരങ്ങള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് വാര്‍ധക്യത്തില്‍ പിതാവ് വലിയതോതില്‍ ബുദ്ധിമുട്ടനുഭവിച്ചിരുന്നുവെന്നും കോടതിയില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വന്തമായിട്ടാണ് സന്തോഷ് കോടതിയില്‍ വാദിച്ചത്.
പ്രോവിഡന്റ് ഫണ്ട് ഓഫിസില്‍ നിന്ന് ലൈഫ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാനും മറ്റും പിതാവിന് വല്ലാതെ പ്രയാസപ്പെടേണ്ടി വന്നിട്ടുണ്ട്. പിതാവിന്റെ ബയോമെട്രിക് അടയാളങ്ങള്‍ പ്രിന്റഡ് ഫോറത്തില്‍ തിരികെ നല്കാന് യുനിക് ഐഡന്റിഫിക്കേഷനോട് ആവശ്യപ്പെടണമെന്നും സന്തോഷ് ആവശ്യപ്പെട്ടു.
ജസ്റ്റിസുമാരായ എ.കെ സിക്രി, എ.എം ഖാന്‍വില്‍കര്‍, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ് എന്നിവരുടെ ബെഞ്ച് മുന്‍പാകെയാണ് ഈ ആവശ്യമുന്നയിച്ചത്.
2016 ഡിസംബര്‍ 31നാണ് പിതാവ് മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."