HOME
DETAILS
MAL
റബര്‍: കേന്ദ്രം പ്രത്യേക ദൗത്യസംഘം രൂപീകരിച്ചു
backup
March 16 2018 | 23:03 PM
ന്യൂഡല്‍ഹി: റബര്‍ വ്യവസായം നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി വാണിജ്യമന്ത്രാലയം പ്രത്യേക ദൗത്യസംഘം രൂപീകരിച്ചു.
കേരളാ ചീഫ് സെക്രട്ടറി ചെയര്‍മാനും ത്രിപുര ചീഫ് സെക്രട്ടറി കോ. ചെയര്‍മാനുമായ സമിതിയില്‍ വാണിജ്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി, വാണിജ്യ പ്രോത്സാഹന മന്ത്രാലയ ജോയിന്റ് സെക്രട്ടറി, കേരള, ത്രിപുര കൃഷിമന്ത്രാലയ പ്രതിനിധികള്‍ എന്നിവര്‍ അംഗങ്ങളാണ്.
റബര്‍ ബോര്‍ഡ് എക്സിക്യൂട്ടീവ് ഡയരക്ടറാണ് കണ്‍വീനര്‍.
റബറിന്റെ വിലക്കുറവ്, ഉല്പാദന ക്ഷമത വര്‍ധിപ്പിക്കല്‍, ലഭ്യത ഉറപ്പാക്കല്‍, ഇറക്കുമതി നിയന്ത്രണം തുടങ്ങിയ കാര്യങ്ങള്‍ ദൗത്യസംഘം പരിശോധിക്കും.
റബര്‍ നയം സംബന്ധിച്ച ശുപാര്‍ശകള്‍ തയാറാക്കലും ദൗത്യസംഘത്തിന്റെ ചുമതലയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."