കാട്ടുതീ ദുരന്തം; രണ്ടുപേര്‍കൂടി മരിച്ചു
തൊടുപുഴ: കുരങ്ങിണിയിലെ കാട്ടുതീ ദുരന്തത്തില്‍പ്പെട്ട് അതീവ ഗുരുതരാവസ്ഥയില്‍ മധുരയില്‍ ചികിത്സയിലിരുന്ന രണ്ടുപേര്‍കൂടി മരിച്ചു.
90 ശതമാനം പൊള്ളലേറ്റ് മധുര ഗ്രെയ്‌സ് കെനറ്റ് ഫൗണ്ടേഷന്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്ന ശക്തികല (40), മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരുന്ന സേലം ഏടപ്പാടി മേട്ടുവപ്പട്ടി ദേവി(29) എന്നിവരാണു മരിച്ചത്. ഇതോടെ, ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 16 ആയി.
വ്യാഴാഴ്ച ഈറോഡ് ജെ.ജെ നഗര്‍ സ്വദേശി കണ്ണന്‍ (26), ചെന്നൈ സ്വദേശി അനുവിദ്യ(25) എന്നിവര്‍ മരിച്ചിരുന്നു. 80 ശതമാനത്തിലേറെ പൊള്ളലേറ്റ മൂന്നോളംപേര്‍ ഇപ്പോഴും അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലുണ്ടെന്നാണു വിവരം.
മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. ദുരന്തവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണം പുരോഗമിക്കുകയാണ്.
അതിനിടെ, ട്രക്കിങ് ക്ലബ്ബ് ഉടമയെ കണ്ടെത്തുന്നതിനായി പൊലിസ് ലുക്ക് ഔട്ട് നോട്ടിസ് ഇറക്കി. ബെല്‍ജിയം പൗരനായ പീറ്റര്‍ വാന്‍ഹേഗിനെതിരേയാണ് ലുക്ക് ഔട്ട് നോട്ടിസ്. ചെന്നൈ ട്രക്കിങ് ക്ലബിന്റെ പ്രവര്‍ത്തനം അനധികൃതമാണെന്നു കണ്ടെത്തിയതായി തേനി ജില്ലാ പൊലിസ് മേധാവി വി. ഭാസ്‌കരന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."