എം. സുകുമാരന് സാഹിത്യ കേരളത്തിന്റെ അന്ത്യാഞ്ജലി; മൃതദേഹം ഇന്ന് സംസ്‌കരിക്കും
തിരുവനന്തപുരം: അന്തരിച്ച പ്രമുഖ സാഹിത്യകാരന്‍ എം. സുകുമാരന്റെ സംസ്‌കാരം ഇന്ന് വൈകീട്ട് അഞ്ചുമണിയ്ക്ക് തിരുവനന്തപുരം ശാന്തികവാടത്തില്‍ നടക്കും. തിരുവനന്തപുരം കോട്ടയ്ക്കകത്തുള്ള വീട്ടിലാണ് മൃതദേഹം ഇപ്പോഴുള്ളത്.
ഇന്നലെ രാത്രി ഒന്‍പത് മണിയോടെ ഹൃദയാഘാതത്തെത്തുടര്‍ന്ന് തിരുവനന്തപുരം ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ വെച്ചായിരുന്നു അന്ത്യം.
അടിച്ചമര്‍ത്തപ്പെട്ടവരുടെ വേദന എഴുത്തിലൂടെ അറിയിച്ച കഥാകാരന്‍ എം. സുകുമാരന്‍ കേന്ദ്ര, കേരള സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവാണ്.
ശേഷക്രിയ, മരിച്ചിട്ടില്ലാത്തവരുടെ സ്മാരകങ്ങള്‍, ജനിതകം, ചുവന്ന ചിഹ്നങ്ങള്‍, പിതൃതര്‍പ്പണം, എം. സുകുമാരന്റെ കഥകള്‍ തുടങ്ങിയവയാണ് പ്രശസ്ത കൃതികള്‍. സംഘഗാനം, ഉണര്‍ത്തുപാട്ട് എന്നീ കഥകള്‍ ചലച്ചിത്രമായി.
1943ല്‍ പാലക്കാട് ചിറ്റൂര്‍ താലൂക്കിലാണ് ജനനം. 1963ല്‍ തിരുവനന്തപുരത്ത് അക്കൗണ്ടന്റ് ജനറല്‍ ഓഫിസില്‍ ക്ലാര്‍ക്ക് ആയി ജോലിയില്‍ പ്രവേശിച്ചു. 1974ല്‍ ട്രേഡ് യൂനിയന്‍ പ്രവര്‍ത്തനങ്ങളുടെ പേരില്‍ സര്‍വിസില്‍നിന്നും പുറത്താക്കപ്പെട്ടു. കഥാകാരി രജനി മന്നാടിയാര്‍ മകളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."