സഊദിയ്‌ക്കെതിരായ ആക്രമണത്തെ യു.എന്‍ രക്ഷാ സമിതി അപലപിച്ചു
റിയാദ്: സഊദിക്കെതിരെ യമനിലെ ഹൂതി വിമതര്‍ നടത്തിയ ആക്രമണങ്ങളെ യു.എന്‍ രക്ഷാ സമിതി അപലപിച്ചു. വ്യാഴാഴ്ച്ച ചേര്‍ന്ന യോഗമാണ് ഹൂതികളുടെ സഊദി ആക്രമണത്തെ ശക്തമായി അപലപിച്ചത്.
ഹൂതികള്‍ നടത്തുന്ന സിവിലിയന്‍ കൂട്ടക്കൊലകള്‍ നീതീകരിക്കാനാവാത്തതാണെന്നും അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് എതിരാണെന്നും യു.എന്‍ കുറ്റപ്പെടുത്തി. ഡിസംബര്‍ 19നും ഫെബ്രുവരി 14നും ഹൂതികള്‍ നടത്തിയ ആക്രമണത്തെയാണ് രക്ഷാസമിതി അപലപിച്ചത്. ഹൂതികള്‍ക്ക് ആയുധം നല്‍കുന്നത് ഇറാന്‍ നിര്‍ത്തിവെക്കണമെന്നും ഐക്യരാഷ്ട്ര പ്രതിനിധികള്‍ക്ക് പരിശോധനക്ക് അവസരം നല്‍കണമെന്നും രക്ഷാസമിതി അഭ്യര്‍ഥിച്ചു. രക്ഷാസമിതിയുടെ 2216 കരാര്‍ അനുസരിച്ച് യമനില്‍ പ്രശ്‌നപരിഹാരത്തിന് തയ്യാറാവണമെന്നും പ്രസ്താവനയില്‍ പറയുന്നു.
അതേസമയം, യമന്റെ പുനരുദ്ധാരണത്തിന് വേണ്ടി സഊദിയും യു.എ.ഇയും നടത്തുന്ന ശ്രമങ്ങളെ യു.എന്‍ രക്ഷാ സമിതി പ്രശംസിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."