സഊദിയില്‍ ബഖാലകള്‍ കണ്‍സ്യുമര്‍ അസോസിയേഷനെ ഏല്‍പ്പിക്കാന്‍ നീക്കം
റിയാദ്: വിദേശികള്‍ക്ക് കൂടുതല്‍ തിരിച്ചടിയേകി മറ്റൊരു നീക്കത്തിന് കൂടി സഊദി അധികൃതര്‍ ഒരുങ്ങുന്നു. രാജ്യത്തെ ചില്ലറ വില്‍പ്പന ബഖാലകള്‍ മുഴുവനും സ്വകാര്യ ഉടമസ്ഥതയില്‍ നിന്നും കണ്‍സ്യുമര്‍ അസോസിയേഷനെ ഏല്‍പ്പിച്ചു വിദേശികളില്‍നിന്ന് ഒഴിവാക്കി പൂര്‍ണമായും സഊദികളുടെടെ കീഴിലാക്കാനാണ് ആലോചന.
ഇതിനുള്ള പഠനങ്ങള്‍ നടന്നു വരികയാണെന്നും തീരുമാനം സഊദി ഉന്നത സഭയുടെ പരിഗണയിലാണെന്നും കണ്‍സ്യുമര്‍ അസോസിയേഷന് പ്രസിഡന്റ് ഡോ: അബ്ദുല്ല ഖദ്മാന് വ്യക്തമാക്കി.
ഇതോടെ ഈ രംഗത്ത് വന്‍തോതില്‍ സ്വദേശികളെ നിയമിക്കാന്‍ കഴിയുമെന്നും ഇതിലൂടെ തടസ്സമാണെന്നു കരുതിയ ചില്ലറ വില്‍പ്പന മേഖലയില്‍ അനായാസേന സഊദികള്‍ക്ക് തൊഴില്‍ നല്കാന് സാധിക്കുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.
ഇക്കാര്യത്തില്‍ കണ്‍സ്യുമര്‍ അസോസിയേഷന് മുന്നോട്ടുവച്ച നിര്‍ദേശം വാണിജ്യ മന്ത്രാലയത്തിനും നിക്ഷേപ അതോറിറ്റിക്കും സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, അന്തിമ തീരുമാനം ഉന്നത സഭയില്‍ നിന്നാണ് ഉണ്ടാകേണ്ടത്.
ബഖാലകള്‍ കണ്‍സ്യുമര്‍ അസോസിയേഷന് കീഴില്‍ ആക്കുന്നതോടെ സ്വദേശികള്‍ക്ക് കൂടുതലായി തൊഴില്‍ നല്കുവാനും ബിനാമി ബിസിനസ് ഇല്ലാതാക്കുവാനും കഴിയുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്.
നിലവില്‍ ബഖാലകള്‍ വഴി ബിനാമി ബിസിനസ്സ് വ്യാപകമാണെന്നും അത് തടയാനുമുള്ള മാര്‍ഗങ്ങള്‍ പലപ്പോഴായി അധികൃതര്‍ കൊണ്ട് വരാന്‍ ശ്രമിച്ചെങ്കിലും പല തടസ്സങ്ങള്‍ മൂലം പ്രാബല്യത്തില്‍ വരാതെ പോകുകയായിരുന്നു. മലയാളികളടക്കം ആയിരക്കണക്കിനു വിദേശികളാണ് ബഖാലകള്‍ നടത്തി പോരുന്നത്.
മലയാളികളുടെ നല്ലൊരു ബിസിനസ്സ് കൂടിയാണ് ബഖാല. ഈ മേഖലയില്‍ ഇത്തരമൊരു സംവിധാനം നടപ്പിലായാല്‍ വിദേശികള്‍ക്ക് സഊദിയില്‍ നിന്നും ലഭിക്കുന്ന ഏറ്റവുംവലിയ തിരിച്ചടി കൂടിയായിരിക്കുമിത്.
ബഖാലകള്‍ കൂടാതെ, സ്കൂളുകളിലെ ചില്ലറ വില്‍പ്പന കേന്ദ്രങ്ങള്‍, ഫാസ്റ്റ് ഫുഡ് ഷോപ്പുകള്‍, എന്നിവയും കണ്‍സ്യുമര്‍ അസോസിയേഷന് കീഴില്‍ ഏല്‍പ്പിക്കാന്‍ ആലോചനയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."