HOME
DETAILS
MAL
സിറോ മലബാര്‍ സഭ പാസ്റ്ററല്‍ കൗണ്‍സില്‍ യോഗത്തില്‍ വിമത പക്ഷത്തിന് ജയം
backup
March 17 2018 | 08:03 AM
കൊച്ചി: സിറോ മലബാര്‍ സഭ പാസ്റ്ററല്‍ കൗണ്‍സില്‍ യോഗത്തില്‍ വിമത പക്ഷത്തിന് ജയം. എതിര്‍പക്ഷത്തെ പിപി. ജെരാര്ദ്ദിനെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തു.
കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. അതിരൂപതയിലെ പതിനാറ് ഫൊറോനകളില്‍നിന്നുള്ള വൈദികരും അത്മായരും അടക്കം 190 പേരാണ് പങ്കെടുത്തത്.
ഭൂമിയിടപാടു യോഗത്തിനു ശേഷം ആദ്യമായാണ് പാസ്റ്ററല്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നത്.
വിശ്വാസികളുടെ ഉയര്‍ന്ന സമിതിയായ പാസ്റ്ററല്‍ കൗണ്‍സിലില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്.
ഭൂമിയിടപാടുമായി ബന്ധപ്പെട്ട വിഷയം കൗണ്‍സിലില്‍ ഫാ. പോള്‍ തേലക്കാട്ടാണ് പ്രമേയമായി അവതരിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."