ഒരു വര്‍ഷത്തിനകം പിഴ ഇനത്തില്‍ ജവാസാത്തിന് ലഭിച്ചത് 10.18 കോടി റിയാല്‍
ജിദ്ദ: സഊദി ജവാസാത്തിന് ഒരു വര്‍ഷത്തിനകം പിഴ ഇനത്തില്‍ ലഭിച്ചത് 10.18 കോടി റിയാല്‍. ഇഖാമ, തൊഴില്‍ നിയമലംഘനത്തില്‍ നിന്നാണ് ഭൂരിപക്ഷം സംഖ്യയും പിഴയായി ലഭിച്ചത്. പാസ്‌പോര്‍ട്ട് വിഭാഗത്തിന് (ജവാസാത്ത്) 1438 (കഴിഞ്ഞ) ഹിജ്‌റ വര്‍ഷത്തില്‍ 110.18 കോടി റിയാല്‍ പിഴ ഇനത്തില്‍ ലഭിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി. ഇഖാമ, തൊഴില്‍ നിയമലംഘകര്‍, അതിര്‍ത്തി നിയമം പാലിക്കാത്തവര്‍ എന്നിവരില്‍ നിന്നാണ് ഇത്രയും സംഖ്യ പിഴ ഇനത്തില്‍ ലഭിച്ചതെന്ന് ജവാസാത്ത് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ വെളിപ്പെടുത്തി. 90,626 ഓഫീസ് വിജ്ഞാപനങ്ങള്‍ കഴിഞ്ഞ വര്‍ഷത്തിനുള്ളില്‍ ജവാസാത്ത് പുറത്തിറക്കിയിരുന്നു. നിയമലംഘകരില്ലാത്ത രാജ്യം എന്ന തലക്കെട്ടില്‍ കാമ്പയിന്‍ നടന്നതും ഈ കാലവയളവിലാണ്.
കഴിഞ്ഞ വര്‍ഷത്തിലെ ആദ്യ മാസത്തില്‍ ഒരു കോടിയും നാലാം മാസത്തില്‍ 1.3 കോടിയും പിഴ ഇനത്തില്‍ മാത്രം ലഭിച്ചതായും ട്വിറ്റര്‍ വിജഞാപനത്തില്‍ അധികൃതര്‍ വിശദീകരിച്ചു. ആഭ്യന്തര മന്ത്രാലയം, തൊഴില്‍ മന്ത്രാലയം എന്നിവ ഉള്‍പ്പെടെ വിവിധ മന്ത്രാലയങ്ങളും സര്‍ക്കാര്‍ വേദികളും സഹകരിച്ചാണ് നിയമ ലംഘകര്‍ക്കെതിരെയുള്ള പരിശോധനയും കാമ്പയിനും നടത്തിയത്. നിയമലംഘനത്തിലൂടെ ലഭിക്കുന്ന പിഴയും ട്രാഫിക് നിയമലംഘനങ്ങളും കര്‍ശനമായി നിരീക്ഷിക്കുന്നതിലൂടെയും പിഴ ചുമത്തുന്നതിലൂടെയും രാഷ്ട്രത്തിന്റെ പെട്രോളിതര വരുമാനം വര്‍ധിപ്പിക്കുമെന്നും അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."