HOME
DETAILS

സംസ്ഥാന പതാകയെ ആര്‍ക്കാണ് പേടി?

  
backup
March 18 2018 | 00:03 AM

samsthana-apthakaye-aarkkan-pedi

''ഏകീഭവിച്ചൊരുങ്ങുകിങ്ങേകോദര ജാതര്‍ നമ്മള്‍ കൈ കഴുകി തുടയ്ക്കുകീ കൊടിയെടുക്കാന്‍ നമ്മള്‍ നൂറ്റ നൂലു കൊണ്ടു നമ്മള്‍ നെയ്ത വസ്ത്രം കൊണ്ടു നിര്‍മിതമിതനീതിക്കൊരന്ത്യാവരണം...'' സ്വാതന്ത്ര്യ സമരകാലത്ത് കേരളത്തിലെ സമരപോരാളികളുടെ ദേശഭക്തിയേയും സ്വാതന്ത്ര്യവാഞ്ഛയെയും ഉത്തേജിപ്പിച്ച മഹാകവി വള്ളത്തോളിന്റെ 'പോരാ പോരാ നാളില്‍ നാളില്‍ ദൂരദൂരമുയരട്ടെ' എന്ന ഗാനത്തിലെ വരികളാണിവ. പതാക, ഒരു ജനതയുടെ ഏകീഭാവത്തിന്റെയും സാഹോദര്യത്തിന്റെയും ചിഹ്നവും അനീതിക്കെതിരായ പോരാട്ടത്തിന്റെ ജിഹ്വയും ആയി പരിണമിക്കുയാണിവിടെ. 1923ല്‍ നാഗ്പൂരില്‍ നടന്ന പതാക സത്യഗ്രഹത്തോട് അനുബന്ധിച്ചാണ് ഈ ഗാനം രചിക്കപ്പെട്ടത്. അമേരിക്കന്‍ ആഭ്യന്തര യുദ്ധകാലത്ത് കറുത്ത വര്‍ഗക്കാരുടെ അടിമത്തം നിലനിര്‍ത്താന്‍ പോരാടിയ കോണ്‍ഫെഡറേറ്റ് സംസ്ഥാനങ്ങളുടെ പതാക, സൗത്ത് കരോലിന സംസ്ഥാനത്ത് പറത്തുന്നത് സംബന്ധിച്ച് ഉണ്ടായ വിവാദവും ഇതോടു ചേര്‍ത്ത് വായിക്കണം. 2015 ജൂണ്‍ 17നു സൗത്ത് കരോലിനയിലെ ചാള്‍സ്ടണ്‍ നഗരത്തിലെ കറുത്തവര്‍ഗക്കാരുടെ പള്ളിയില്‍ നടന്ന കൂട്ടക്കൊലയെ തുടര്‍ന്ന്, വംശീയ വിധ്വേഷം വളര്‍ത്തുന്നതില്‍ ഈ പതാകയ്ക്കും വലിയ പങ്കുണ്ട് എന്ന് ചൂണ്ടിക്കാട്ടി പ്രക്ഷോപങ്ങള്‍ തന്നെ രൂപപ്പെട്ടു. അവസാനം ഈ പതാക പിന്‍വലിച്ചു. ക്രിയാത്മകമായ പ്രഭാവവും വിനാശകരമായ ആഘാതവും സൃഷ്ടിക്കാന്‍ പതാകകള്‍ക്ക് സാധിക്കും എന്ന് ഇതില്‍നിന്ന് വ്യക്തമാണ്. പതാകകള്‍ ഒരു ജനതയുടെ സാമൂഹ്യചിത്രത്തിന്റെ പ്രതീകമാണ്. അതിനാല്‍ തന്നെ അതിന് ഏറെ വൈകാരിക പ്രാധാന്യമുണ്ട്.
പതാകയെ സംബന്ധിച്ച വൈകാരികമായ ഒരു വിവാദം വീണ്ടും ദേശീയ സംവാദവേദിയില്‍ സ്ഥാനം പിടിച്ചിരിക്കുന്നു. കര്‍ണാടക സംസ്ഥാനം സ്വന്തമായി ഒരു സംസ്ഥാനപതാക രൂപകല്‍പന ചെയ്തുകഴിഞ്ഞു. 'നാദ ധ്വജം' എന്ന് പേരിട്ട ചുവപ്പും വെള്ളയും മഞ്ഞയും ചേര്‍ന്ന ഒരു ത്രിവര്‍ണ പതാകയാണ് സംസ്ഥാനം ഇപ്പോള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. മാര്‍ച്ച് 8നു പതാക ഏറ്റുവാങ്ങിയ മുഖ്യമന്ത്രി സിദ്ധരാമയ്യ ഇത് കേന്ദ്രത്തിന്റെ അനുമതിക്കായി അയച്ചുകൊടുക്കുമെന്ന് ഉറപ്പുനല്‍കി. സംസ്ഥാനങ്ങള്‍ക്കും പതാകകള്‍ ഉണ്ടാകാമെന്നും നമ്മുടെ ഭരണഘടന ഇത് അനുവദിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനങ്ങള്‍ക്ക് സ്വന്തമായി പതാകയുണ്ടാകുന്നതിന് നിയമപരമായി തടസ്സങ്ങള്‍ ഒന്നുമില്ല.ഭരണഘടനയിലും ഇതുസംബന്ധമായി ഒന്നും പരാമര്‍ശിക്കുന്നില്ല. ഭരണഘടനയുടെ അനുച്ഛേദം 29 അനുസരിച്ച് ഏതൊരു ജനതക്കും അവരുടെ സാംസ്‌കാരിക സത്വം നിലനിര്‍ത്താനുള്ള മൗലികാവകാശം ഉറപ്പുനല്‍കുന്നുണ്ട്.
സംസ്ഥാന പതാകകളെ സംബന്ധിച്ച വിവാദത്തില്‍ ഈ സാംസ്‌കാരിക സത്വസംരക്ഷണപരിപ്രേക്ഷ്യം കൂടി പരിഗണിക്കേണ്ടതുണ്ട്. 2002ലെ ഫ്‌ളാഗ് കോഡ് ഓഫ് ഇന്ത്യ പാര്‍ട്ട് കക അനുസരിച്ചു ദേശീയ പതാക പ്രദര്‍ശിപ്പിക്കുമ്പോള്‍ അത് ബഹുമാനപൂര്‍വം പ്രദര്‍ശിപ്പിക്കണമെന്നും വ്യത്യസ്തമായി സ്ഥാപിക്കണമെന്നും നിഷ്‌കര്‍ഷിക്കുന്നു. ഇതില്‍നിന്ന് ദേശീയ പതാക, സംസ്ഥാന പതാകയടക്കം മറ്റു പതാകയോടൊപ്പം പ്രദര്‍ശിപ്പിക്കാം എന്ന് ഊഹിക്കാം. മറ്റു പതാകകള്‍ ദേശീയ പതാകയേക്കാള്‍ ഉയരത്തില്‍ പറത്തരുത് എന്നും നിര്‍ദേശിക്കുന്നു. ദേശീയ പതാകയേക്കാള്‍ ഉയരാത്ത രീതിയില്‍ നിര്‍ദിഷ്ട സംസ്ഥാന പതാകകള്‍ പറത്താം എന്നര്‍ഥം. മറ്റു രാജ്യങ്ങളുടേയും ഐക്യ രാഷ്ട്ര സഭയുടേയും പതാകയല്ല ഇവിടെ ഉദ്ദേശിക്കുന്നത് എന്നു വ്യക്തമാണ്. കാരണം അവയെ സംബന്ധിച്ച് സെക്ഷന്‍ ഢകക ല്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. അമേരിക്കയില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും സ്വന്തം പതാകകളുണ്ട്. ബ്രിട്ടന്‍, ഇംഗ്ലണ്ട്, സ്‌കോട്‌ലന്‍ഡ്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവക്ക് സ്വന്തം പതാകകളുണ്ട്. ബ്രിട്ടനിലേത് ഒരു ഫെഡറല്‍ സംവിധാനം കൂടിയല്ല എന്ന് കൂടി ഓര്‍ക്കുക.
സംസ്ഥാന പതാകയുടെ ആവിര്‍ഭാവം ഇന്ത്യന്‍ ദേശീയതക്കും ദേശീയ പതാകക്കും ഊനം വരുത്തും എന്നതാണ് സംസ്ഥാന പതാകയെ എതിര്‍ക്കുന്നവരുടെ വാദം. ഇത് ഒരു സാധുവായ വാദമല്ല എന്ന് കാണാം. ദേശീയതയും ഉപദേശീയതയും ഒരേ കൂറുകളുടെ അധികാര ശ്രേണിയുടെ (വശലൃമൃരവ്യ ീള ഹീ്യമഹശേല)െ ഭാഗമാണ്. അവ പരസ്പരം റദ്ദാക്കാതെ പരസ്പരപൂരിതമായി നിലകൊള്ളുന്നു.
വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ അവ പ്രകാശിക്കപ്പെടുകയും ചെയ്യുന്നു. കേരളവും മഹാരാഷ്ട്രയും രഞ്ജി ട്രോഫി കളിക്കുമ്പോള്‍ കേരളീയ ഉപ ദേശീയത പ്രകാശിതമായേക്കാം. എന്നാല്‍, ഇന്ത്യയും പാകിസ്താനും ലോകകപ്പ് കളിക്കുമ്പോള്‍ ഈ കേരളീയ ഉപ ദേശീയത അപ്രത്യക്ഷമാകുകയും ഇന്ത്യന്‍ ദേശീയത പ്രകടമാകുകയും ചെയ്യും. ഇനി എച്ച് .ജി.വെല്‍സിന്റെ 'വാര്‍ ഓഫ് വേള്‍ഡ്‌സ്' എന്ന നോവലില്‍ ഭാവന ചെയ്ത പോലെ ഭൂമിയിലെ മനുഷ്യരും അന്യഗ്രഹജീവികളും തമ്മില്‍ ഒരു യുദ്ധമുണ്ടായാല്‍, ഈ ദേശീയത അപ്രത്യക്ഷമാകുകയും മനുഷ്യരുടെ സര്‍വദേശീയത അതിനു പകരം നില്‍ക്കുകയും ചെയ്യും.
സംസ്ഥാന പതാകയെ സംബന്ധിച്ച ചര്‍ച്ചകള്‍ സ്വാഭാവികമായും ഉപദേശീയതയെ കുറിച്ചുള്ള സംവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്. സംസ്ഥാന പതാക ഉപദേശീയതയുടെ പ്രതീകമായി മാറിയിരിക്കുന്നു.
ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ ഭാഷാടിസ്ഥാനത്തില്‍ രൂപീകരിക്കപ്പെട്ടവ ആയതിനാല്‍ സംസ്ഥാനങ്ങള്‍ക്ക് പതാകകള്‍ അനുവദിച്ചാല്‍, അത് ഭാഷാടിസ്ഥാനത്തിലുള്ള ഉപദേശീയതകളെ ശക്തിപ്പെടുത്തും എന്നാണ് വാദം. ഇന്ത്യന്‍ ദേശീയതയുടെ കുടക്കീഴില്‍ നിന്ന് കൊണ്ട് ഇത്തരം ഉപദേശീയ സ്വത്വം പുഷ്ടിപ്പെടുന്നതില്‍ യാതൊരു ഭയവും ഉണ്ടാകേണ്ടതില്ല. ഇത്തരം വൈവിധ്യങ്ങളെ അംഗീകരിച്ചു കൊണ്ടുതന്നെയാണ് നാം ഫെഡറല്‍ രാഷ്ട്രസംവിധാനം കൈകൊണ്ടിട്ടുള്ളത്. ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തില്‍നിന്ന് വിഭിന്നമായി ഒരു ബഹുസംസ്‌കാര രാഷ്ട്രമായാണ് നമ്മുടെ സ്ഥാപക പിതാക്കള്‍ ഇന്ത്യയെ വിഭാവനം ചെയ്തിട്ടുള്ളതും. ഉപദേശീയത, വിഘടനവാദത്തിലേക്ക് നീങ്ങാതിരിക്കുകയും ഏതെങ്കിലും ജനവിഭാഗത്തെ അന്യവത്കരിക്കാതിരിക്കുകയും ചെയ്യുന്നിടത്തോളം കാലം അത് ക്രിയാത്മകമായിരിക്കും.
ബെറിങ്ടണ്‍ മൂര്‍ ബുക്ക് അവാര്‍ഡ് നേടിയ 'ഹൗ സോളിഡാരിറ്റി വര്‍ക്‌സ് ഫോര്‍ വെല്‍ഫയര്‍: സബ്‌നാഷനലിസം ആന്‍ഡ് സോഷ്യല്‍ ഡെവലപ്‌മെന്റ് ഇന്‍ ഇന്ത്യ'(2015) എന്ന കൃതിയില്‍ പ്രേരണ സിങ് ഉപദേശീയ വിചാരം സജീവമായ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉയര്‍ന്ന സാമൂഹ്യ വികസനം ദൃശ്യമാണ് എന്ന വസ്തുത ചൂണ്ടിക്കാട്ടിയിരുന്നു. തമിഴ്‌നാട്, കേരളം, ബിഹാര്‍, ഉത്തര്‍ പ്രദേ
ശ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളുടെ സാമൂഹ്യ വികസനം, പ്ര്യത്യേകിച്ച് ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളിലെ വികസനം, സ്ഥിതിവിവര കണക്കുകളുടെ അടിസ്ഥാനത്തില്‍ ഈ കൃതിയില്‍ പഠനവിധേയമാക്കുന്നു. ഉപദേശീയ ഐകമത്യം സജീവമായ കേരളത്തിലും തമിഴ്‌നാട്ടിലും ഉയരുന്ന സാമൂഹ്യക്ഷേമവും സാമൂഹ്യ വികസനവും സാധ്യമായപ്പോള്‍ ഉപദേശീയ വിചാരം സ്പഷ്ടമല്ലാത്ത ഉത്തര്‍പ്രദേശ്, ബിഹാര്‍, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങള്‍ സാമൂഹ്യ വികസന മേഖലയില്‍ ഏറെ പിന്നാക്കം പോയി എന്ന വസ്തുത പ്രേരണ സിങ് എടുത്തു പറയുന്നു. ഉപദേശീയത ഒരു ക്രിയാത്മക രാഷ്ട്രീയസാമൂഹ്യശക്തിയാണ് എന്ന വസ്തുതക്ക് ഈ പഠനം അടിവരയിടുന്നുണ്ട്. അതിനാല്‍ തന്നെ ഉപദേശീയതയേയും അതിന്റെ പ്രതീകമായ സംസ്ഥാന പതാകയേയും ഭയപ്പെടേണ്ടതില്ല.
ഇന്ത്യയില്‍ ഇപ്പോള്‍ സ്വന്തമായി സംസ്ഥാന പതാക ജമ്മു കശ്മിരിനു മാത്രമേയുള്ളു. ജമ്മു കശ്മിര്‍ ഭരണഘടനയുടെ അനുച്ഛേദം 144 പ്രകാരമാണ് ആ സംസ്ഥാനത്തിന് സ്വന്തമായി സംസ്ഥാന പതാക അനുവദിച്ചിട്ടുള്ളത്. ദേശീയ പതാകയ്‌ക്കൊപ്പം തുല്യ പ്രാധാന്യത്തോടെ ജമ്മു കശ്മിര്‍ അതിന്റെ സംസ്ഥാന പതാകയും ഉപയോഗിക്കുന്നു.
1931 ജൂലൈ 13നു ശ്രീ നഗറില്‍ ദോഗ്ര മഹാരാജാവിനെതിരേ നടന്ന രക്തരൂക്ഷിത സമരത്തില്‍ വെടിയേറ്റ് മരിച്ച 21 രക്തസാക്ഷികളുടെ ഓര്‍മപേറുന്ന ചുവന്ന പതാകയാണ് 1952ല്‍ ജമ്മുകശ്മിര്‍ അതിന്റെ സംസ്ഥാന പതാകയായി സ്വീകരിച്ചത്.
ജമ്മു കശ്മിര്‍ നിയമ പ്രകാരം ദേശീയ പതാകക്കൊപ്പം സംസ്ഥാന പതാകയും ഔദ്യോഗിക ചടങ്ങുകളില്‍ പ്രദര്‍ശിപ്പിക്കേണ്ടതുണ്ട്. എന്നാല്‍, ജമ്മു കശ്മിരിലെ ബി.ജെ.പി മന്ത്രിമാര്‍ സംസ്ഥാന പതാക ഉപയോഗിക്കാന്‍ വിമുഖരാണ്.
2015ല്‍ മുഖ്യമന്ത്രിയായിരുന്ന മുഫ്തി മുഹമ്മദ് സയീദ്, എല്ലാ മന്ത്രിമാരും സംസ്ഥാന പതാക ദേശീയ പതാകയോടൊപ്പം പ്രദര്‍ശിപ്പിക്കണം എന്നും സംസ്ഥാന പതാകയ്ക്ക് ദേശീയപതാകയ്‌ക്കൊപ്പം പവിത്രതയുണ്ട് എന്നും ഒരു സര്‍ക്കുലര്‍ പുറപ്പെടുവിപ്പിക്കുകയുണ്ടായി. എന്നാല്‍, ഈ സര്‍ക്കുലര്‍ ബി.ജെ.പി.സമ്മര്‍ദത്തെ തുടര്‍ന്ന് പിന്‍വലിച്ചു .
കര്‍ണാടക സംസ്ഥാന പതാകയേയും ബി.ജെ.പി.എതിര്‍ക്കുകയാണ്. ജനസംഘ് നേതാവായിരുന്ന ശ്യാമപ്രസാദ് മുഖര്‍ജി ജമ്മു കശ്മിരിന്റെ പ്രത്യേക പദവിയെ എതിര്‍ത്തുകൊണ്ട് ഉയര്‍ത്തിയ മുദ്രാവാക്യം തന്നെ ''ഏക് ദേശ് മേം ദോ വിധാന്‍ ദോ നിഷാന്‍ ദോ പ്രധാന്‍ നഹി ചലേന്‍ഗേ നഹി ചലേന്‍ഗേ'' (ഒരു ദേശത്ത് രണ്ടു ഭരണഘടന, രണ്ടു പതാക, രണ്ടു ഭരണാധികാരി എന്നത് നടപ്പില്ല ) എന്നതായിരുന്നു.
ഒരു വര വരച്ച് അതിനെ സ്പര്‍ശിക്കാതെ അതിനെ ചെറുതാക്കുക എന്ന വെല്ലുവിളി നടത്തിയ അക്ബര്‍ ചക്രവര്‍ത്തിയെ, ആ വരക്കു സമീപം അതിനെക്കാള്‍ വലിയ മറ്റൊരു വര വരച്ച് ചക്രവര്‍ത്തിയുടെ വരയെ ചെറുതാക്കിയ ബീര്‍ബലിന്റെ കഥ പ്രശസ്തമാണ്. എല്ലാ സംസ്ഥാനങ്ങള്‍ക്കും സംസ്ഥാനപതാക അനുവദിച്ചു കൊണ്ട് കശ്മിരിന്റെ ആ പ്രത്യേകത ഇല്ലാതാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയും. പക്ഷെ, അതിനു ബീര്‍ബലിന്റെ നയചാതുര്യം വേണമെന്ന് മാത്രം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പൊലിസ് സ്റ്റേഷനെന്ന നേട്ടം കൈവരിച്ച് ആലത്തൂര്‍ പൊലിസ് സ്റ്റേഷന്‍

Kerala
  •  7 days ago
No Image

ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റിലേക്ക് നയിച്ച കേസ് അന്വേഷിച്ച ഐ.പി.എസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

National
  •  7 days ago
No Image

ഹൈക്കോടതി ജീവനക്കാർ ഇനി ഓഫിസ് സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കേണ്ട; ഉത്തരവിറക്കി രജിസ്ട്രാർ ജനറൽ

Kerala
  •  7 days ago
No Image

ഡൽഹി ജുമാമസ്ജിദിലും സർവേ നടത്തണം എ.എസ്.ഐ ക്ക് കത്തയച്ച് ഹിന്ദുസേന ദേശീയ അധ്യക്ഷൻ വിഷ്ണു ഗുപ്ത

Kerala
  •  7 days ago
No Image

ഓവുചാലിലേക്ക് ഒഴുകിയെത്തിയത് ഡീസൽ; എലത്തൂരില്‍ ഇന്ധന ചോര്‍ച്ച, പ്രതിഷേധം

Kerala
  •  7 days ago
No Image

കുവൈത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് അപ്പോയന്‍റ്മെന്‍റ് ബുക്കിംഗ് ഇനി സഹേൽ ആപ്പിലൂടെയും

Kuwait
  •  7 days ago
No Image

മൂന്ന് മണിക്കൂർ വൈകി; തകരാർ പരിഹരിച്ച് വന്ദേ ഭാരത് യാത്ര തുടങ്ങി; അങ്കമാലിയിൽ പ്രത്യേക സ്റ്റോപ്പ് അനുവദിച്ചു

Kerala
  •  7 days ago
No Image

പോസ്റ്റ് മോർട്ടത്തിൽ വിഷ്ണു മരിച്ചത് തലക്കടിയേറ്റ്; ആതിരക്കും ബന്ധുക്കൾക്കുമെതിരെ കൊലക്കുറ്റം ചുമത്തി

Kerala
  •  7 days ago
No Image

നാലാമത് ഹജ്ജ് സമ്മേളനം ജനുവരി 13 മുതൽ 16 വരെ ജിദ്ദ ‘സൂപ്പർ ഡോമി’ൽ

Saudi-arabia
  •  7 days ago
No Image

പുതുവർഷം: കുവൈത്തിൽ ജനുവരി 1,2 തിയതികളിൽ പൊതുഅവധി

Kuwait
  •  7 days ago