HOME
DETAILS
MAL
ബ്രഡില്‍ അംഗീകാരമില്ലാത്ത രാസവസ്തുക്കള്‍ ഉപയോഗിക്കുന്നില്ലെന്ന്
backup
June 02 2016 | 20:06 PM
കോഴിക്കോട്: ഓള് കേരള മെക്കനൈസ്ഡ് ബേക്കറി ഓണേഴ്സ് അസോസിയേഷന് അംഗങ്ങളാരും ബ്രഡില്‍ ശരീരത്തിന് ഹാനികരമായ രാസവസ്തുക്കള്‍ ഉപയോഗിക്കുന്നില്ലെന്ന് സംഘടനയുടെ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ബ്രഡില്‍ പൊട്ടാസ്യം ബ്രോമൈറ്റ്, പൊട്ടാസ്യം അയോഡൈറ്റ് തുടങ്ങിയ രാസവസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ടെന്ന് വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുകയാണ്. രാജ്യത്തെ ചില വന്‍കിട മള്‍ട്ടി നാഷനല്‍ ഉല്പാദകരാണ് ഇത്തരം രാസവസ്തുക്കള്‍ ഉപയോഗിക്കുന്നതെന്നാണ് വാര്‍ത്ത.
എന്നാല്‍ ബേക്കറി ഓണേഴ്സ് അസോസിയേഷന് ഇത്തരം അസംസ്കൃത വസ്തുക്കള്‍ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പു വരുത്തുന്നുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. വാര്‍ത്താ സമ്മേളനത്തില്‍ അസോസിയേഷന് പ്രസിഡന്റ് എം. സുരേഷന്‍, കെ.സി ചന്ദ്രമോഹന്, സി. പി ഇര്‍ഷാദ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."