HOME
DETAILS
MAL
ക്ഷേത്രത്തില്‍ കായികപരിശീലനം: 30 ആര്.എസ്.എസുകാര്‍ക്കെതിരേ കേസ്
backup
March 18 2018 | 01:03 AM
കൊച്ചി: ക്ഷേത്രത്തില്‍ അനുമതിയില്ലാതെ കായിക പരിശീലനം നടത്തിയതിന് 30 ആര്.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരേ പൊലിസ് കേസെടുത്തു. വെള്ളിയാഴ്ച രാത്രി മരട് അയിനി ക്ഷേത്രത്തില്‍ ദേവസ്വം ബോര്‍ഡിന്റെ അനുമതിയില്ലാതെ കായിക പരിശീലനം നടത്തിയതിനാണ് നടപടി. കണ്ടാലറിയാവുന്ന 30 പേര്‍ക്കെതിരേയാണ് കേസെടുത്തിരിക്കുന്നതെന്ന് മരട് എസ.്ഐ പറഞ്ഞു. ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ കായികപരിശീലനങ്ങളും മറ്റും നടത്തുന്നതിന് അനുമതി വേണമെന്ന് സര്‍ക്കുലറില്‍ പറയുന്നുണ്ട്. ഇത്തരത്തില്‍ ബോര്‍ഡിന്റെ അനുമതിയില്ലാതെ കായികപരിശീലനം നടത്തിയെന്ന് കൊച്ചി ദേവസ്വം അധികൃതര്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് കേസെടുത്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."