HOME
DETAILS
MAL
അഡ്വക്കേറ്റ്സ് വെല്‍ഫയര്‍ ഫണ്ടിലെ സാമ്പത്തിക ക്രമക്കേട് വിജിലന്‍സ് അന്വേഷിക്കും
backup
March 18 2018 | 01:03 AM
തിരുവനന്തപുരം: അഡ്വക്കേറ്റ്സ് വെല്‍ഫയര്‍ ഫണ്ടിലെ സാമ്പത്തിക ക്രമക്കേട് വിജിലന്‍സ് അന്വേഷിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഉത്തരവിനെ തുടര്‍ന്നാണ് അന്വേഷണം. വിജിലന്‍സ് എറണാകുളം യൂനിറ്റാണ് അന്വേഷിക്കുന്നത്. കോര്‍ട്ട് ഫീസ്, വക്കാലത്ത് സ്റ്റാമ്പ് വില്പന എന്നിവയിലാണ് ക്രമക്കേട് നടന്നതെന്നാണ് കണ്ടെത്തല്‍.
ബാര്‍ കൗണ്‍സില്‍ മുഖാന്തിരമാണ് സ്റ്റാമ്പ് വില്പന നടത്തുന്നത്. ഇതിലൂടെ ലഭിക്കുന്ന ഫണ്ട് വിരമിച്ച അഭിഭാഷകരുടെ ആനുകൂല്യത്തിനുവേണ്ടിയുള്ളതാണ്. പത്തു വര്‍ഷങ്ങള്‍ക്ക് ശേഷം കഴിഞ്ഞ സെപ്റ്റംബറിലാണ് അക്കൗണ്ട് പരിശോധിച്ചത്. ഏതാണ്ട് 70 ലക്ഷം രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയതെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."