HOME
DETAILS

വേനലവധി: വിമാനക്കമ്പനികള്‍ ഗള്‍ഫിലേക്ക് ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തി

  
backup
March 18 2018 | 01:03 AM

%e0%b4%b5%e0%b5%87%e0%b4%a8%e0%b4%b2%e0%b4%b5%e0%b4%a7%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%ae%e0%b4%be%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%a8%e0%b4%bf%e0%b4%95%e0%b4%b3

കൊണ്ടോട്ടി: വേനലവധി മുന്‍നിര്‍ത്തി വിമാനക്കമ്പനികള്‍ ഗള്‍ഫിലേക്ക് ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി. ഏപ്രിലില്‍ സ്‌കൂളടക്കുന്നതിനാല്‍ വിദേശത്തെ കുടംബാംഗങ്ങളുടെ അടുത്തേക്ക് പോകുന്നവരുടെ തിരക്ക് മുന്നില്‍ കണ്ടാണ് വിമാനക്കമ്പനികള്‍ നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്. വലിയ വിമാനങ്ങള്‍ മുതല്‍ ചെലവ് കുറഞ്ഞ ബജറ്റ് എയര്‍ലൈനുകള്‍ വരെ പൊള്ളുന്ന നിരക്കാണ് ഈടാക്കുന്നത്. ഏപ്രില്‍ ആദ്യവാരത്തില്‍ വിമാന ടിക്കറ്റ് ലഭിക്കാത്ത സാഹചര്യവുമുണ്ട്.
കരിപ്പൂരില്‍ നിന്ന് ദുബൈ, ഷാര്‍ജ, അബൂദബി മേഖലയിലേക്ക് 5500 മുതല്‍ 7000 രൂപ വരെയുണ്ടായിരുന്ന നിരക്ക് 20,000 ത്തിന് മുകളിലെത്തി. ഖത്തര്‍, ദോഹ, ബഹ്‌റൈന്‍, കുവൈത്ത് ഉള്‍പ്പടെയുള്ള. രാജ്യങ്ങളിലേക്കെല്ലാം നിരക്ക് ഉയര്‍ത്തിയുണ്ട്. ഖത്തറിലേക്ക് വിസ വേണ്ടെന്നുള്ളതിനാല്‍ സന്ദര്‍ശകരുടെ പ്രവാഹമാണിപ്പോള്‍. സഊദിയിലേക്കുള്ള കണക്ഷന്‍ വിമാനത്തില്‍ ടിക്കറ്റ് കിട്ടണമെങ്കില്‍ 30,000 രൂപയ്ക്ക് മുകളില്‍ നല്‍കണം. കരിപ്പൂരില്‍ നിന്ന് നേരിട്ട് ജിദ്ദ മേഖലയിലേക്ക് വിമാനങ്ങളില്ലാത്തതിനാല്‍ പലരും കണക്ഷന്‍ സര്‍വിസുകളെയാണ് ആശ്രയിക്കുന്നത്. ഇത് മുന്‍കൂട്ടി കണ്ട് ഇത്തരം സര്‍വിസുകള്‍ക്കും നിരക്ക് ഉയര്‍ത്തിയിട്ടുണ്ട്.
എയര്‍ ഇന്ത്യ, എയര്‍ അറേബ്യ, ഖത്തര്‍ എയര്‍വെയ്‌സ്, ഇത്തിഹാദ് എയര്‍ തുടങ്ങി വിദേശത്തേക്കുള്ള വിമാനക്കമ്പനികളെല്ലാം നിരക്ക് ഉയര്‍ത്തി. സാധാരണ നിരക്കിന്റ മൂന്നിരട്ടി നല്‍കിയാല്‍ മാത്രമേ ഇപ്പോള്‍ ടിക്കറ്റ് ലഭിക്കുകയുള്ളൂ. ജൂണില്‍ സ്‌കൂളുകള്‍ തുറക്കുമെന്നതിനാല്‍ ഇവരുടെ മടക്ക ടിക്കറ്റിലും ഉയര്‍ന്ന നിരക്ക് വാങ്ങാനാകും. മാത്രവുമല്ല ജൂണില്‍ റമദാനിന് ഗള്‍ഫില്‍ സ്‌കൂളുകള്‍ അടക്കും. ഇതോടെ നാട്ടിലേക്ക് മടങ്ങുന്നവരുടെ തിരക്കാവും. അതുകൊണ്ടു തന്നെ ഉയര്‍ത്തിയ നിരക്ക് താഴ്ത്താതെ യാത്രക്കാരെ ചൂഷണം ചെയ്യാന്‍ വിമാനക്കമ്പനികള്‍ക്കാകും.
സീസണ്‍ നിരക്ക് വര്‍ധനവ് ഉംറ തീര്‍ഥാടകര്‍ക്കും തിരിച്ചടിയായിട്ടുണ്ട്. നിലവിലെ നിരക്കിനേക്കാള്‍ 5000 മുതല്‍ 10,000 രൂപയുടെ വര്‍ധനവാണുണ്ടാവുക. നിരക്ക് ഉയര്‍ത്തിയാലും പല സെക്ടറിലും ടിക്കറ്റ് ലഭിക്കാത്ത അവസ്ഥയുമുണ്ട്.

 

 

 

 

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago