കുഞ്ഞനന്തനെ വിട്ടയക്കാനുള്ള നീക്കം: ഹൈക്കോടതിയെ സമീപിക്കും
കോഴിക്കോട്: ടി.പി ചന്ദ്രശേഖരന് വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട കുഞ്ഞനന്തനെ വിട്ടയക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരേ കെ.കെ രമയുടെ നേതൃത്വത്തില്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് ആര്.എം.പി.ഐ സംസ്ഥാന സെക്രട്ടറി എന്‍. വേണു. കോഴിക്കോട് നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജുഡീഷ്യറിയെ വെല്ലുവിളിക്കുന്ന ഇത്തരം നീക്കത്തിനെതിരേ ഗവര്‍ണര്‍ക്ക് പരാതി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേസില്‍ ഉന്നത നേതാക്കള്‍ക്ക് പങ്കുള്ളതുകൊണ്ടാണ് കുഞ്ഞനന്തനെ പുറത്തിറക്കാനുള്ള നീക്കം പിണറായി സര്‍ക്കാര്‍ നടത്തുന്നത്. കുഞ്ഞനന്തന് തനിക്ക് വേണ്ടപ്പെട്ട ആളാണെന്ന് പിണറായി വിജയന് പ്രതികരിച്ചിരുന്നു. അതും ഇപ്പോഴത്തെ ജയില്‍ മോചനനീക്കവുമായി കൂട്ടിവായിക്കണം. ടി.പി. കേസില്‍ സി.പി.എം സംസ്ഥാന നേതാക്കള്‍ക്ക് പങ്കുണ്ട്.
വാര്‍ത്താസമ്മേളനത്തില്‍ ആര്.എം.പി.ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.പി. മോഹനന്, കോഴിക്കോട് ജില്ലാ ചെയര്മാന് കെ.കെ കുഞ്ഞിക്കണാരന്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."