വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് അക്ഷയ ഇ-യൂനിയന്‍
കോഴിക്കോട്: പ്ലസ് വണ്‍, ഡിഗ്രി ഏകജാലക രജിസ്‌ട്രേഷന് വിദ്യാര്‍ഥികളില്‍ നിന്ന് അക്ഷയ കേന്ദ്രങ്ങള്‍ അമിത ചാര്‍ജ് ഈടാക്കുന്നുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് കേരള സ്റ്റേറ്റ് അക്ഷയ ഇ-യൂനിയന്‍ ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. പ്ലസ് വണ്‍, ഡിഗ്രി അപേക്ഷകള്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുന്നതിന് അക്ഷയക്ക് പ്രത്യേക ലോഗിന്‍ ഇല്ല. പബ്ലിക് ലോഗിന്‍ ലിങ്കിലൂടെയാണ് അക്ഷയ കേന്ദ്രങ്ങളിലും രജിസ്‌ട്രേഷന്‍ നടത്തുന്നത്. ഓരോ രജിസ്‌ട്രേഷനും 20 മുതല്‍ 45 മിനുറ്റ് വരെയും സെര്‍വര്‍ തകരാറുള്ള സമയങ്ങളില്‍ ഇതിലേറെയും സമയമെടുക്കുന്നുണ്ട്. രാത്രി വൈകിയും അക്ഷയ കേന്ദ്രങ്ങള്‍ തുറന്നു പ്രവര്‍ത്തിച്ചാണ് രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കാനായത്.
സ്വകാര്യ കംപ്യൂട്ടര്‍ സ്ഥാപനങ്ങളും ഇന്റര്‍നെറ്റ് കഫേകളും ഭീമമായ തുക വിദ്യാര്‍ഥികളില്‍ നിന്ന് ഈടാക്കുമ്പോള്‍ അപേക്ഷക്ക് അന്‍പത് രൂപയാണ് അക്ഷയ കേന്ദ്രങ്ങള്‍ വാങ്ങുന്നത്. സ്‌കൂള്‍ കോഡ്, കോഴ്‌സ് കോംപിനേഷന്‍ കോഡ്, രജിസ്‌ട്രേഷന്‍ മാതൃകാ ഫോറം അടക്കം 20 പേജുള്ള പ്രിന്റൗട്ടിന് പരമാവധി 30 രൂപയുമാണ് വാങ്ങിയതെന്നും യൂനിയന്‍ അറിയിച്ചു. പ്രസിഡന്റ് ടി.കെ കുഞ്ഞബ്ദുല്ല വടകര അധ്യക്ഷനായി. സി. ഹാസിഫ്, ശറഫുദ്ദീന്‍ ഓമശ്ശേരി, മുസ്തഫ കമാല്‍, ജിഫിന്‍ ജോര്‍ജ്, മെഹ്മൂദ് വാണിമേല്‍, സാദിഖ് പുതുപ്പാടി, ആബിദ് കൊടിയത്തൂര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."