പാസ്റ്ററല്‍ കൗണ്‍സില്‍: മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കൈയേറ്റശ്രമം
കൊച്ചി: കലൂര്‍ റിന്യൂവല്‍ സെന്ററില്‍ ചേര്‍ന്ന പാസ്റ്ററല്‍ കൗണ്‍സില്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ കൈയേറ്റ ശ്രമം. സഭയെ പിടിച്ചുകുലുക്കിയ വിവാദമായ ഭൂമി ഇടപാട് സംബന്ധിച്ച് വ്യാപകമായി വാര്‍ത്തകള്‍ നല്‍കുന്നുവെന്ന് ആരോപിച്ചായിരുന്നു കൈയേറ്റശ്രമം.
ക്രിസ്ത്യന്‍ യുവജന സംഘടനകളുടെ ഭാഗത്തുനിന്നാണ് പ്രകോപനപരമായ പെരുമാറ്റമുണ്ടായത്. കലൂര്‍ റിന്യൂവര്‍ സെന്ററില്‍ നടന്ന പാസ്റ്ററല്‍ കൗണ്‍സിലിലേക്ക് അംഗങ്ങള്‍ കയറി പോകുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ ചാനല്‍ കാമറകള്‍ക്ക് നേരെയാണ് ആദ്യം ആക്രമണമുണ്ടായത്. പിന്നിട് കൗണ്‍സില്‍ കഴിഞ്ഞ് അംഗങ്ങള്‍ പുറത്തേക്ക് വരുന്നത് കാത്തുനിന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയും ഒരുവിഭാഗം തട്ടി കയറുകയായിരുന്നു.
ഈസമയം പാസ്റ്ററല്‍ കൗണ്‍സില്‍ കഴിഞ്ഞ് പുറത്തേക്ക് പോയ സഭയിലെ തലമുതിര്‍ന്ന അംഗങ്ങളൊന്നും വിഷയത്തില്‍ ഇടപെട്ടില്ല. ഒടുവില്‍ കൗണ്‍സില്‍ യോഗത്തിനെത്തിയ ചിലര്‍ ഇടപെട്ടാണ് പ്രവര്‍ത്തകരെ അനുനയിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."