HOME
DETAILS
MAL
കടല്‍വെള്ളം ശുദ്ധീകരിച്ച് വില്ക്കാന് പദ്ധതിയുണ്ടെന്ന് നിതിന്‍ ഗഡ്കരി
backup
March 18 2018 | 01:03 AM
ഭോപ്പാല്‍: കടല്‍വെള്ളം ശുദ്ധീകരിച്ച് ലിറ്ററിന് അഞ്ചു പൈസ നിരക്കില്‍ വില്‍ക്കുമെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി. തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ ശുദ്ധീകരണ പ്രക്രിയ പരീക്ഷണാര്‍ഥം തുടങ്ങിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
മധ്യപ്രദേശിലെ ബന്ദര്‍ബാനില്‍ രണ്ടുദിവസത്തെ നദീമഹോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ നദികളെക്കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്.
മലിനജലം ശുദ്ധീകരിച്ച് താപനിലയങ്ങള്‍, വ്യവസായങ്ങള്‍, റെയില്‍വേ തുടങ്ങിയവക്ക് നല്കി ധനസമാഹരണം നടത്താന്‍ നദീ വികസന മന്ത്രാലയത്തിന് പദ്ധതിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."