HOME
DETAILS

കോണ്‍ഗ്രസുമായി സഖ്യം: ഒരുവിഭാഗം ചര്‍ച്ചയാക്കുന്നുവെന്ന് പി.ബിയില്‍ വിമര്‍ശനം

  
backup
March 18 2018 | 01:03 AM

%e0%b4%95%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d%e0%b4%97%e0%b5%8d%e0%b4%b0%e0%b4%b8%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%b8%e0%b4%96%e0%b5%8d%e0%b4%af%e0%b4%82-%e0%b4%92%e0%b4%b0


ന്യൂഡല്‍ഹി: കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പ് സഹകരണം വേണ്ടെന്ന് അന്തിമമായി തീരുമാനിച്ച സാഹചര്യത്തിലും ചില നേതാക്കള്‍ ഇതുസംബന്ധിച്ച തര്‍ക്കം തുടരുകയാണെന്ന പ്രതീതി ജനങ്ങളിലുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോയില്‍ വിമര്‍ശനം. കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്ന് തീരുമാനിച്ചതാണ്. കേന്ദ്രകമ്മിറ്റിയില്‍ വോട്ടെടുപ്പിലൂടെയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായത്. എന്നാല്‍ ഇപ്പോഴും ഇക്കാര്യത്തില്‍ കേന്ദ്ര നേതൃത്വത്തില്‍ തര്‍ക്കം തുടരുകയാണെന്ന പ്രതീതിയുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന വിമര്‍ശനം കേരളാഘടകമാണ് ഉന്നയിച്ചത്. ഇത് നേതൃതലത്തില്‍ തര്‍ക്കവും വിഭാഗീയതയും ഇപ്പോഴും തുടരുകയാണെന്ന് വ്യാഖ്യാനിക്കപ്പെടുന്നതിനും കീഴ് ഘടകങ്ങളില്‍ ആശയകുഴപ്പത്തിനും കാരണമാകുന്നുണ്ടെന്നും കേരളാ ഘടകം വിമര്‍ശിച്ചു. ബി.ജെ.പിയെ പ്രതിരോധിക്കാന്‍ സമാനചിന്താഗതിക്കാരായ എല്ലാവരുമായും കൂട്ടുകൂടുമെന്ന് ഇന്നലെ കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ പ്രമേയം വന്ന ദിവസം തന്നെയാണ് കേരളാ ഘടകം ഈ വിമര്‍ശനം ഉന്നയിച്ചതും.
അതേസമയം, കോണ്‍ഗ്രസ് പ്ലീനറി പ്രമേയം അടുത്തമാസം നടക്കുന്ന പാര്‍ട്ടി സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. പല പാര്‍ട്ടികളിലും പാസാക്കുന്ന പ്രമേയങ്ങള്‍ സി.പി.എമ്മില്‍ ചര്‍ച്ച ചെയ്യുന്നത് പതിവാണ്. ബി.എസ്.പിയും എസ്.പിയും തമ്മിലുള്ള സഖ്യം തുടരുകയാണെങ്കില്‍ അതിനെ സി.പി.എം പിന്തുണയ്ക്കുമെന്നും പി.ബി യോഗത്തിന് ശേഷം യെച്ചൂരി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. പൊതു തെരഞ്ഞെടുപ്പിന് ഇനിയും ഒരു വര്‍ഷം ബാക്കിയുണ്ടെന്നും അപ്പോള്‍ എന്തൊക്കെയാകുമെന്ന് ഇപ്പോള്‍ പ്രവചിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago
No Image

അത് അര്‍ജുന്‍ തന്നെ; ഡി.എന്‍.എ പരിശോധനയില്‍ സ്ഥിരീകരണം, മൃതദേഹം ഉടന്‍ ബന്ധുക്കള്‍ക്ക് കൈമാറും

Kerala
  •  3 months ago
No Image

അന്‍വര്‍ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലി; പാര്‍ട്ടിയെക്കുറിച്ച് അറിയില്ല- എം.വി ഗോവിന്ദന്‍

Kerala
  •  3 months ago
No Image

കൊല്ലത്ത് നിന്ന് കാണാതായ 2 വിദ്യാര്‍ത്ഥികളെ ശാസ്താംകോട്ട തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  3 months ago
No Image

സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ഇ.പി ജയരാജന്‍ വധശ്രമക്കേസില്‍ കെ സുധാകരനെതിരായ ഹരജി സുപ്രിം കോടതി തള്ളി

Kerala
  •  3 months ago
No Image

21 വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച മുന്‍ ഹോസ്റ്റല്‍ വാര്‍ഡന് വധശിക്ഷ

National
  •  3 months ago
No Image

എല്‍.ഡി.എഫിനൊപ്പം തന്നെയാണ് ഇപ്പോഴും;  ഈ രീതിയിലാണ് പാര്‍ട്ടിയുടെ പോക്കെങ്കില്‍ 20-25 സീറ്റേ കിട്ടൂ- പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

ഇസ്‌റാഈലിന് തലങ്ങും വിലങ്ങും തിരിച്ചടി; യെമനില്‍ നിന്നും മിസൈല്‍, ആക്രമണം അഴിച്ചു വിട്ട് ഇറാഖും

International
  •  3 months ago
No Image

തൃശൂരിലെ എ.ടി.എം കവര്‍ച്ച; 5 അംഗ കൊള്ളസംഘം പിടിയിലായത് തമിഴ്‌നാട്ടില്‍ വച്ച്; പൊലിസുമായുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു

Kerala
  •  3 months ago
No Image

തൃശൂര്‍ എ.ടി.എം കവര്‍ച്ചാ സംഘം പിടിയില്‍

Kerala
  •  3 months ago