സഊദിയില്‍ റിക്രൂട്ടിങ് മേഖലയില്‍ വിദേശ നിക്ഷേപത്തിന് അനുമതി
റിയാദ്: സഊദിയില്‍ റിക്രൂട്ടിങ് മേഖലയില്‍ വിദേശ നിക്ഷേപത്തിന് അനുമതി നല്‍കി. തൊഴില്‍ മന്ത്രാലയവും ജനറല്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയും ചേര്‍ന്നാണ് പുതിയ വിദേശ നിക്ഷേപത്തിന് അംഗീകാരം നല്‍കിയത്. സ്വദേശികള്‍ക്ക് മാത്രം പരിമിതമായിരുന്ന ഈ രംഗത്തേക്ക് വിദേശ നിക്ഷേപകര്‍ക്ക് കടന്നുവരാന്‍ അനുവാദം നല്‍കുന്നതിലൂടെ ആരോഗ്യകരമായ വിപണി മത്സരം പ്രോല്‍സാഹിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ഖൈല്‍ പറഞ്ഞു.
രാജ്യത്തേക്ക് ആവശ്യമായ വീട്ടുജോലിക്കാരെയും മറ്റു തൊഴിലാളികളെയും വിതരണം ചെയ്യുന്ന റിക്രൂട്ടിങ് ഏജന്‍സി, തൊഴില്‍ മേഖലയിലേക്ക് ആവശ്യമായ തൊഴിലാളികളെ നല്‍കുന്ന മാന്‍പവര്‍ ഏജന്‍സി തുടങ്ങിയ രംഗത്ത് മുതല്‍മുടക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഇതേ മേഖലയില്‍ ചുരുങ്ങിയത് മൂന്ന് വര്‍ഷത്തെ പരിചയമുണ്ടായിരിക്കണമെന്ന നിബന്ധനയോടെയാണ് വിദേശ നിക്ഷേപം അനുവദിക്കുക. കൂടാതെ റിക്രൂട്ടിങ് രംഗത്ത് സേവനങ്ങള്‍ ഓണ്‍ലൈന്‍ വഴിയായിരിക്കണമെന്നും തൊഴില്‍ മന്ത്രാലയം മുന്നോട്ടുവയ്ക്കുന്ന നിബന്ധനകള്‍ പാലിച്ചുകൊണ്ടായിരിക്കണമെന്നും നിക്ഷേപ വ്യവസ്ഥയില്‍ വ്യക്തമാക്കുന്നുണ്ട്.
സഊദി വിഷന്‍ 2030ന്റെ ഭാഗമായി രാജ്യത്തേക്ക് കൂടുതല്‍ വിദേശ നിക്ഷേപം കൊണ്ടുവരാനുള്ള നീക്കത്തിന്റെ ഭാഗമായാണ് റിക്രൂട്ടിങ് മേഖലയിലും വിദേശ നിക്ഷേപത്തിന് അനുമതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."