HOME
DETAILS
MAL
വിന്‍ഡീസ് ഇന്ത്യയിലെത്തും
backup
March 18 2018 | 01:03 AM
മുംബൈ: വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ടീം ഈ വര്‍ഷം ഒക്ടോബര്‍ നവംബര്‍ മാസങ്ങളില്‍ ഇന്ത്യയില്‍ പര്യടനത്തിനെത്തും. മൂന്ന് ടെസ്റ്റുകളും അഞ്ച് ഏകദിനങ്ങളും ഒരു ടി20 മത്സരവും വിന്‍ഡീസ് ഇന്ത്യയില്‍ കളിക്കും.
ഇന്ത്യയില്‍ ആദ്യമായി അരങ്ങേറുന്ന അന്താരാഷ്ട്ര ഡേ-നൈറ്റ് ടെസ്റ്റ് മത്സരവും വിന്‍ഡീസിന്റെ ഇന്ത്യാ പര്യടനത്തില്‍ നടക്കും. ഹൈദരാബാദോ, രാജ്‌കോട്ടോ ആദ്യ പകല്‍- രാത്രി ടെസ്റ്റിന് വേദിയാകുമെന്ന് ബി.സി.സി.ഐ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."