ഇറാനി ട്രോഫി പോരാട്ടം സമനിലയിലേക്ക്
നാഗ്പൂര്‍: വിദര്‍ഭയും റസ്റ്റ് ഓഫ് ഇന്ത്യയും തമ്മിലുള്ള ഇറാനി ട്രോഫി പോരാട്ടം സമനിലയിലേക്ക്. ഒന്നാം ഇന്നിങ്സില്‍ വിദര്‍ഭ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 800 റണ്‍സെന്ന കൂറ്റന്‍ സ്കോറില്‍ ഡിക്ലയര്‍ ചെയ്തു. ഒന്നാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ റസ്റ്റ് ഓഫ് ഇന്ത്യ നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സെന്ന നിലയില്‍ പൊരുതുന്നു. തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം ഏഴാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ജയന്ത് യാദവ്, ഹനുമ വിഹാരി സഖ്യത്തിന്റെ ബാറ്റിങാണ് റസ്റ്റിന് തുണയായത്. കളി നിര്‍ത്തുമ്പോള്‍ ജയന്ത് 62 റണ്‍സും ഹനുമ വിഹാരി 81 റണ്‍സുമായും ക്രീസില്‍. നേരത്തെ ഓപണര്‍ പ്രഥ്വി ഷാ 51 റണ്‍സെടുത്തിരുന്നു.
വിദര്‍ഭയ്ക്കായി വെറ്ററന്‍ താരം വസിം ജാഫര്‍ (286) ഇരട്ട ശതകം നേടിയപ്പോള്‍ ഗണേഷ് സതീഷ് (120), വാംഖഡെ (പുറത്താകാതെ 157) എന്നിവര്‍ സെഞ്ച്വറിയും നേടി. മൂവരുടേയും ബാറ്റിങാണ് അവരെ പടുകൂറ്റന്‍ സ്കോറിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."