ഐ ലീഗ് രണ്ടാം ഡിവിഷന്: വിജയത്തുടക്കമിട്ട് എഫ്.സി കേരള
തൃശൂര്‍: ദേശീയ ഐ ലീഗ് രണ്ടാം ഡിവിഷനില്‍ തൃശൂരില്‍ നടന്ന ഗ്രൂപ് ബിയിലെ ആദ്യ മത്സരത്തില്‍ എഫ്.സി കേരളയ്ക്ക് ജയം. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് ഫത്തേഹ് ഹൈദരാബാദിനെയാണ് എഫ്.സി കേരള പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ ആദ്യ പകുതിയിലാണ് മൂന്ന് ഗോളുകളും പിറന്നത്. 23ാം മിനുട്ടില്‍ എം.ജെ ജോനസിലൂടെയാണ് എഫ്.സി കേരള മുന്നിലെത്തിയത്. ഇടത് വിങ്ങില്‍ നിന്ന് ലഭിച്ച പന്ത് ജോനസ് മിന്നല്‍ വേഗത്തില്‍ ഗോളാക്കി മാറ്റി. ഗോള്‍വീണതോടെ ഉണര്‍ന്നു കളിച്ച ഹൈദരാബാദ് മോബിന്റായിയുടെ ഫ്രീ കിക്കിലൂടെ സമനില പിടിച്ചെങ്കിലും ആദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ മുന്നേറ്റക്കാരന് വി.ജി ശ്രേയസിലൂടെ എഫ്.സി കേരള വീണ്ടും മുന്നിലെത്തി. ഹൈദരാബാദിന്റെ മധ്യനിരയെ കബളിപ്പിച്ച് സുര്‍ജിത് നല്കിയ പാസ് പിടിച്ചെടുത്ത് ശ്രേയസ് ലക്ഷ്യം കാണുകയായിരുന്നു. രണ്ടാം പകുതിയില്‍ ഹൈദരാബാദ് ആക്രമണം ശക്തമാക്കിയെങ്കിലും എഫ്.സി കേരളയുടെ ഗോള്‍കീപ്പര്‍ അഹമദ് അഫ്സറിനെ മറികടക്കാനായില്ല.
21ന് മധ്യഭാരത് എഫ്.സിയുമായും ഏപ്രില്‍ 12ന് കേരള ബ്ലാസ്റ്റേഴ്സുമായും 18ന് ഓസോണ്‍ ബാംഗളൂരുമായും മെയ് അഞ്ചിന് എഫ്.സി ഗോവയുമായുമായാണ് എഫ്.സി കേരളയുടെ ഇനിയുള്ള മത്സരങ്ങള്‍. തൃശൂര്‍ കോര്പറേഷന് സ്റ്റേഡിയമാണ് എഫ്.സി കേരളയുടെ ഹോം ഗ്രൗണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."