പ്രതീക്ഷ നല്‍കുന്ന പെണ്ണെഴുത്തുകള്‍
കഴിഞ്ഞ ഞായര്‍പ്രഭാതത്തില്‍ ഫര്‍സാന കെ. എഴുതിയ 'പ്രതിഷേധഗ്രഫി' പുതിയൊരു വായനാനുഭവമാണു സമ്മാനിച്ചത്. അബ്ദുല്‍ കരീമെന്ന കലാകാരനെ പുറംലോകത്തിന് എഴുത്തിന്റെ മനോഹാരിതയോടെ പരിചയപ്പെടുത്തിയതിനു നന്ദി.
സമൂഹത്തില്‍ നടമാടിക്കൊണ്ടിരിക്കുന്ന മുല്യച്ഛ്യുതിക്കെതിരേ നൈമിഷിക പ്രതിഷേധങ്ങളുടെ ഓണ്‍ലൈന്‍ ലോകങ്ങള്‍ക്കപ്പുറത്തേക്കു ചിത്രകലയുടെ നൈസര്‍ഗിക വരകള്‍ കൊണ്ടു പുതുവിപ്ലവം സൃഷ്ടിക്കുന്ന കലാകാരന്‍ അഭിനന്ദനമര്‍ഹിക്കുന്നുണ്ട്. ഇത്തരം ചിത്രങ്ങള്‍ മനസാക്ഷിയുള്ളവരുടെ ഉള്ളില്‍ ആത്മവിചിന്തനത്തിന്റെ പുതുനാമ്പുകള്‍ തളിര്‍ക്കുമെന്നു തീര്‍ച്ച.
ആരിഫാ അസൈനാര്‍ എഴുതിയ 'നിലാവ് പെയ്യുന്നിടം' കഥ വായനക്കാരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയെന്നു തന്നെ പറയാം. കാല്‍പനികതയുടെ എല്ലാവിധ ചേരുവകളുമടങ്ങിയ കഥ സ്ത്രീകള്‍ അധികവും തങ്ങളുടെ ഇഷ്ടങ്ങളെക്കാള്‍ വരന്മാരെ തിരഞ്ഞെടുക്കുന്നതില്‍ മാതാപിതാക്കളുടെ നിര്‍ബന്ധങ്ങള്‍ക്കു വഴങ്ങേണ്ടിവരുന്നുവെന്ന സത്യവും വിളിച്ചോതുന്നുണ്ട്. പെണ്ണെഴുത്തുകള്‍ പ്രതീക്ഷ നല്‍കുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."