HOME
DETAILS

സഊദി കിരീടാവകാശിയുടെ യു.എസ് സന്ദര്‍ശനത്തില്‍ ലോകോത്തര കമ്പനിയുമായി കരാറില്‍ ഒപ്പുവയ്ക്കും

  
backup
March 18 2018 | 12:03 PM

saudi-prince-visit-us-agreement-sign

റിയാദ്: സ്ഥാനമേറ്റെടുത്ത ശേഷം നടത്തുന്ന ആദ്യ അമേരിക്കന്‍ സന്ദര്‍ശനത്തില്‍ സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദ് രാജകുമാരന്‍ അമേരിക്കയിലെ വന്‍കിട കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തും. ലോകത്തെ മികച്ച അമേരിക്കന്‍ കമ്പനികളുമായി ചര്‍ച്ച നടത്തുന്ന അദ്ദേഹം സഊദിയിലേക്ക് കൂടുതല്‍ നിക്ഷേപം എത്തിക്കാനാണ് ശ്രമം നടത്തുകയെന്ന് പ്രമുഖ സാമ്പത്തിക മാധ്യമമായ ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. ആപ്പിള്‍, ഗൂഗിള്‍ തുടങ്ങി വന്‍കിട കമ്പനികളെയാണ് കിരീടാവകാശി ലക്ഷ്യമിടുന്നത്.

അമേരിക്കയിലെത്തുന്ന കിരീടാവകാശി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായും കൂടിക്കാഴ്ച നടത്തുന്നുണ്ട്. കൂടാതെ അമേരിക്കാന്‍ ഭരണകൂടത്തിലെ മുതിര്‍ന്ന നേതൃത്വവുമായും ചര്‍ച്ച നടത്തും. ന്യൂയോര്‍ക്ക്, ബോസ്റ്റണ്‍, ലോസ് ഏഞ്ചല്‍സ്, സാന്‍സ്ഫ്രാന്‍സിസ്‌കോ, ഹൂസ്റ്റണ്‍ തുടങ്ങിയ കേന്ദ്രങ്ങളിലായിരിക്കും സന്ദര്‍ശനം നടത്തുക. ലോസ് ഏഞ്ചല്‍സില്‍ വെച്ച് ലോകോത്തര സിനിമ കമ്പനികളുടെ നേതൃത്വവുമായും അദ്ദേഹം ചര്‍ച്ച നടത്തും. സഊദിയിലെ വിവിധ മേഖലകളിലേക്ക് കൂടുതല്‍ വിദേശനിക്ഷേപങ്ങള്‍ എത്തിക്കാനുള്ള ശ്രമമാണ് കിരീടവകാശി നടത്തുന്നതെന്ന് അദ്ദേഹത്തിന്റെ യാത്ര വിവരങ്ങള്‍ പുറത്ത് വിട്ട ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇറാന്‍, സിറിയ, യെമന്‍, ഖത്തര്‍ എന്നീ വിഷയങ്ങളടക്കം മേഖലയിലെ പരമപ്രധാനമായ വിഷയങ്ങളും ഇരുനേതാക്കളും ചര്‍ച്ച ചെയ്യും.

ഈജിപ്ത്, ബ്രിട്ടന്‍ തുടങ്ങിയ വിദേശരാജ്യങ്ങളിലെ സന്ദര്‍ശനങ്ങള്‍ക്ക് ശേഷമാണ് കിരീടാവകാശി അമേരിക്കന്‍ സന്ദര്‍ശനത്തിന് പുറപ്പെടുന്നത്. ഇരുരാജ്യങ്ങളുമായി വാണിജ്യ, സൈനിക, പ്രതിരോധ, നിക്ഷേപ മേഖലയില്‍ സഊദി ഡസന്‍ കണക്കിന് ബില്യണ്‍ ഡോളറിന്റെ ഇടപാടുകള്‍ക്കാണ് കരാറിലേര്‍പ്പെട്ടത്. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭരണം ഏറ്റെടുത്ത ശേഷം ആദ്യമായി നടത്തിയ വിദേശയാത്ര സഊദിയിലേക്കായിരുന്നു. സഊദിയും അമേരിക്കയും തമ്മിലുള്ള ശക്തമായ ബന്ധം വെളിപ്പെടുത്തിയ ഈ സന്ദര്‍ശനത്തില്‍ പ്രതിരോധ മേഖലയില്‍ 110 ബില്യണ്‍ ഡോളറിന്റെ കരാറുകളിലാണ് ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പുവച്ചിരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കമ്മ്യൂണിസ്റ്റ് ശക്തികളില്‍ നിന്നും ദക്ഷിണ കൊറിയയെ സംരക്ഷിക്കാൻ അടിയന്തിര പട്ടാളഭരണം ഏര്‍പ്പെടുത്തി പ്രസിഡന്റ് യൂൻ സുക് യോള്‍

International
  •  9 days ago
No Image

കറന്റ് അഫയേഴ്സ്-03-12-2024

PSC/UPSC
  •  9 days ago
No Image

മൂന്നാറിൽ അംഗന്‍വാടിയുടെ ജനല്‍ ചില്ലുകള്‍ തകര്‍ത്ത് സാമൂഹിക വിരുദ്ധര്‍; സംഭവം നടന്നത് അവധി ദിവസം

Kerala
  •  9 days ago
No Image

ആരോഗ്യ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനം; ഗവര്‍ണറുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് സച്ചിന്‍ദേവ് എംഎല്‍എ

Kerala
  •  9 days ago
No Image

ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിക്ക് ബ്രിട്ടണിൽ ഊഷ്‌മള വരവേൽപ്പ്

qatar
  •  9 days ago
No Image

മലപ്പുറം നഗരസഭാ പരിധിയിലെ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ മിന്നൽ പരിശോധന; രണ്ട് സ്ഥാപനങ്ങൾ അടച്ചു പൂട്ടി

Kerala
  •  9 days ago
No Image

യുനെസ്കോയുടെ വെഴ്‌സായ് പുരസ്കാരം ഒമാനിലെ അക്രോസ് ഏജസ് മ്യൂസിയത്തിന്

oman
  •  9 days ago
No Image

കൊല്ലത്ത് ക്രൂര കൊലപാതകം; കാറിൽ പോയ യുവതിയെയും യുവാവിനെയും പെട്രോളൊഴിച്ച് തീകൊളുത്തി, ഒരാൾ കൊല്ലപ്പെട്ടു

Kerala
  •  9 days ago
No Image

ബാബ് അൽ ബഹ്റൈനിൽ സഞ്ചാരികളെ സ്വാഗതം ചെയ്യാൻ ഒട്ടക സേന; മനാമയിൽ നിന്നുള്ള കൗതുക കാഴ്ച

bahrain
  •  10 days ago
No Image

ഡല്‍ഹി ജുമാ മസ്ജിദിന്‍മേലും അവകാശവാദം; പിന്നില്‍ അജ്മീര്‍ ദര്‍ഗാ കേസിലെ ഹരജിക്കാരായ ഹിന്ദുത്വ സംഘടന

National
  •  10 days ago