മുസ്‌ലിം ലീഗിന്റെ പ്രസക്തി വര്‍ധിച്ചുവരുന്നു
റിയാദ്: ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന ന്യൂനപക്ഷാവകാശങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്ന വര്‍ത്തമാനകാല സാഹചര്യത്തില്‍ മുസ്‌ലിം ലീഗിന്റെ പ്രസക്തി വര്‍ധിച്ചുവരികയാണെന്ന് പ്രമുഖ പ്രഭാഷകന്‍ മുസ്തഫ തന്‍വീര്‍ അഭിപ്രായപ്പെട്ടു. ജിദ്ദ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച 'മുസ്‌ലിം ലീഗ്: നവോത്ഥാനത്തിന്റെ ഏഴു പതിറ്റാണ്ട്' എന്ന വിഷയത്തെ അധികരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ സീതി സാഹിബ്, കെ.എം മൗലവി തുടങ്ങിയ ധിഷണാ ശാലികള്‍ തുടങ്ങി വച്ച മുസ്‌ലിം ലീഗ് പ്രവര്‍ത്തനം ബാഫഖി തങ്ങള്‍, പൂക്കോയ തങ്ങള്‍ എന്നീ ആത്മീയ നേതാക്കളിലൂടെയാണ് പടര്‍ന്നു പന്തലിച്ചതെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്ത സി.എച്ച് മുഹമ്മദ് കോയയാണ് കേരളത്തിലെ വിദ്യാഭ്യാസ മേഖല ആധുനികവല്‍ക്കരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജിദ്ദ ഷറഫിയ്യയില്‍ വെച്ച് നടന്ന പരിപാടിയില്‍ മലപ്പുറം ജില്ലാ കെ.എം.സി.സി വൈസ് പ്രസിഡന്റ് ഗഫൂര്‍ പട്ടിക്കാട് അധ്യക്ഷത വഹിച്ചു. ജിദ്ദ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അബൂബക്കര്‍ അരിമ്പ്ര ഉദ്ഘാടനം ചെയ്തു. സി.കെ. ശാക്കിര്‍, സയ്യിദ് ഉബൈദുല്ല തങ്ങള്‍, അബ്ദുറഹ്മാന്‍ കോട്ടക്കല്‍, പി.സി.എ റഹ്മാന്‍, നാസര്‍ മച്ചിങ്ങല്‍, മജീദ് അരിമ്പ്ര, ജലാല്‍ തേഞ്ഞിപ്പലം, മജീദ് പൊന്നാനി തുടങ്ങിയവര്‍ സംസാരിച്ചു. ലത്തീഫ് മുസ്‌ലിയാരങ്ങാടി സ്വാഗതവും ഉനൈസ് തിരൂര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."