സഊദിയില്‍ വന്‍കിട കപ്പല്‍ നിര്‍മാണശാല വരുന്നു: നിരവധി തൊഴില്‍ സാധ്യത
റിയാദ്: കിഴക്കന്‍ സഊദിയിലെ പൂര്‍ത്തിയായി വരുന്ന വ്യവസായ നഗരിയായ റാസല്‍ ഖൈര്‍ കേന്ദ്രമായി വന്‍കിട കപ്പല്‍ നിര്‍മ്മാണശാല വരുന്നു. നിരവധി തൊഴില്‍ സാധ്യതയുള്ള പദ്ധതിയുടെ നിര്‍മ്മാണത്തിനു തുടക്കമായിട്ടുണ്ട്. യു.എ.ഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിഗ്ഗ് നിര്‍മ്മാതാക്കളായ ലാംപ്രേല്‍, സഊദി ദേശീയ കമ്പനിയായ സഊദി അരാംകോ, സഊദി നാഷണല്‍ ഷിപ്പിംഗ് കമ്പനിയായ ബഹ്‌രി, ദക്ഷിണ കൊറിയന്‍ കമ്പനിയായ ഹ്യുണ്ടായി ഹെവി ഇന്‍ഡസ്ട്രീസ് (എച്ച്.എച്ച്.ഐ) എന്നിവയുടെ സംയുക്ത കണ്‍സോര്‍ഷ്യമാണ് പദ്ധതി നിര്‍മ്മിക്കുന്നത്. നാല് കമ്പനികളും സംയുക്തമായി രൂപപ്പെടുത്തിയ നാഷണല്‍ മരിറ്റയിം ഇന്‍ഡസ്ട്രീസ് എന്ന പേരിലുള്ള കമ്പനിക്കാണ് നിര്‍മ്മാണ ചുമതല.
1.2 കോടി ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ 530 കോടി ഡോളര്‍ (രണ്ടായിരം കോടി റിയാല്‍) ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് സഊദി ഇന്‍ഡസ്ട്രീസ് ഡെവലപ്‌മെന്റ് കമ്പനിയുടെ ധനസഹായത്തോടെയാണ് പദ്ധതി നിര്‍മ്മാണം. പദ്ധതിക്ക് ഏകദേശം 100 കോടി ഡോളര്‍ വായ്പയാണ് സഊദി ഇന്‍ഡസ്ട്രീസ് ഡെവലപ്‌മെന്റ് കമ്പനി നല്‍കിയത്. നിര്‍മ്മാണ കാലത്ത് ലാംപ്രേല്‍ കമ്പനി 14 കോടി ചിലവഴിക്കും.
വര്‍ഷത്തില്‍ നാലു സമുദ്ര റിഗ്ഗുകളും (ഓഫ്‌ഷോര്‍) മൂന്ന് വന്‍ എണ്ണക്കപ്പലുകളടക്കം 40 ലേറെ കപ്പലുകളും നിര്‍മ്മിക്കുന്നതിനും സമുദ്ര സംബന്ധമായ 260 ലേറെ ഉല്‍പ്പന്നങ്ങള്‍ക്ക് സേവനങ്ങള്‍ നല്‍കുന്നതിനുമുള്ള ശേഷിയോടെയാണ് കപ്പല്‍ ശാല നിര്‍മിക്കുന്നത്. ഏകദേശം 80,000 തൊഴിലവസരങ്ങള്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."