സഊദിയില്‍ ബഖാലകളെ കണ്‍സ്യൂമര്‍ അസോസിയേഷന് ഏല്‍പ്പിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു
ജിദ്ദ: സഊദിയില്‍ ബഖാലകളെ കണ്‍സ്യൂമര്‍ അസോസിയേഷന് ഏല്‍പ്പിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. സ്വദേശിവത്കരണത്തിന്റെ ഭാഗമായാണ് നീക്കം. പുതിയ നീക്കത്തിന്റെ ഭാഗമായി മലയാളികള്‍ അടക്കം പതിനായിരങ്ങള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടേക്കും
സഊദിയിലെ ചില്ലറ വില്‍പ്പന സ്ഥാപനങ്ങളായ ബഖാലകള്‍ സ്വകാര്യ ഉടമസ്ഥതയില്‍ നിന്ന് കണ്‍സ്യൂമര്‍ അസോസിയേഷനെ ഏല്‍പ്പിക്കുന്നതിനെ കുറിച്ചാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. തീരുമാനം സഊദി ഉന്നതസഭയുടെ പരിഗണനയിലാണെന്ന് കണ്‍സ്യൂമര്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡോ. അബ്ദുല്ല കദ്മാന്‍ പറഞ്ഞു. വില്ലേജുകള്‍ക്കുള്ളിലുള്ള ചില്ലറ വില്‍പന കേന്ദ്രങ്ങള്‍ അസോസിയേഷന് ഏല്‍പിക്കുന്നതിലൂടെ ഈ രംഗത്ത് സ്വദേശിവത്കരണം വിജയകരമായി നടപ്പാക്കാന്‍ സാധിക്കുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. പതിനായിരക്കണക്കനിന് വിദേശികള്‍ ജോലി ചെയ്യുന്ന ബഖാലകളില്‍ സ്വദേശികളെ നിയമിക്കാന്‍ ഇതിലൂടെ സാധിക്കുമെന്ന് ഡോ. കദ്മാന്‍ കൂട്ടിച്ചേര്‍ത്തു. കണ്‍സ്യൂമര്‍ അസോസിയേഷന്‍ മുന്നോട്ടുവെച്ച നിര്‍ദേശം വാണിജ്യ മന്ത്രാലയത്തിനും നിക്ഷേപ അതോറിറ്റിക്കും സമര്‍പ്പിച്ചിട്ടുണ്ട്.
എന്നാല്‍ അന്തിമ തീരുമാനം ഉന്നതസഭയില്‍ നിന്നാണ് ലഭിക്കേണ്ടത്. സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ലാഭകരമായ ചില്ലറ വില്‍പന സ്ഥാപനങ്ങള്‍ സ്വദേശിവത്കരിക്കാനും ഇതിലൂടെ സാധിക്കുമെന്നും ഡോ. കദ്മാന്‍ പറഞ്ഞു. ഇന്ത്യക്കാര്‍ ഉള്‍പ്പെടെ പതിനായിരക്കണക്കിന് വിദേശികള്‍ക്ക് ജോലി നഷ്ടപ്പെടാന്‍ പുതിയ നീക്കം കാരണമായേക്കും. സ്‌കൂളുകള്‍ക്കകത്തുള്ള ചില്ലറ വില്‍പന കേന്ദ്രങ്ങള്‍, ഫാസ്റ്റ് ഫുഡ് ഷോപ്പുകള്‍ എന്നിവയും കണ്‍സ്യൂമര്‍ അസോസിയേഷനെ ഏല്‍പിക്കാന്‍ അധികൃതര്‍ ഉദ്ദേശിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."