HOME
DETAILS
MAL
മാതാവിന്റെ തലയുമായി മകന് പൊലിസ് സ്റ്റേഷനില്‍
backup
March 19 2018 | 00:03 AM
കോയമ്പത്തൂര്‍: മാതാവിനെ കൊലപ്പെടുത്തി തലയുമായി യുവാവ് പൊലിസ് സ്റ്റേഷനില്‍ കീഴടങ്ങി.
കോയമ്പത്തൂര്‍ ആലന്‍കുടി സ്വദേശി ആനന്ദാണ് ഇന്നലെ മാതാവ് റാണിയെ കൊലപ്പെടുത്തി പുതുക്കോട്ട പൊലിസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. മകനുമായുള്ള സ്വത്ത് തര്‍ക്കമാണ് മാതാവിന്റെ കൊലപാതകത്തില്‍ കലാശിച്ചത്.
റാണി ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായിരുന്നു. തുടര്‍ന്ന് കോടതി ഇവരെ വെറുതെ വിടുകയായിരുന്നു. റാണിയും മകനും തമ്മില്‍ സ്വത്തിന്റെ പേരില്‍ വഴക്ക് പതിവായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."