HOME
DETAILS
MAL
വിരമിച്ചവര്‍ക്ക് ജനമൈത്രി പൊലിസിനെ ശക്തിപ്പെടുത്താനാകും: മുഖ്യമന്ത്രി
backup
March 19 2018 | 00:03 AM
തിരുവനന്തപുരം: വിരമിച്ച പൊലിസുകാര്‍ക്ക് ജനമൈത്രി പൊലിസിനെ ശക്തിപ്പെടുത്താനാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
കേരളാ പൊലിസിലെ വിവിധ പെന്ഷന് സംഘടനകളുടെ ലയനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തങ്ങളുടെ പ്രദേശത്ത് ഒറ്റപ്പെട്ടുകഴിയുന്ന വയോജനങ്ങളെ പൊലിസ് സ്റ്റേഷനുമായി ബന്ധപ്പെടുത്താനും അവര്‍ക്കുവേണ്ട സഹായമെത്തിക്കാനും പെന്ഷന്കാര്ക്കാകുമെന്നും അദ്ദേഹം പറഞ്ഞു.കേരളാ പൊലിസ് പെന്‍ഷനേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് എ.കെ വേണുഗോപാല്‍ അധ്യക്ഷനായി.
മന്ത്രി കടകംപള്ളി സുരേന്ദ്രന്, കെ.ജെ ജോര്‍ജ് ഫ്രാന്‍സിസ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."