ശരണപ്പയുടെ കൊലപാതകം: എട്ടുപേര്‍ കസ്റ്റഡിയില്‍
ബദിയഡുക്ക (കാസര്‍കോട്): കര്‍ണാടക ഗദക് റോണ പൊലിസ് സ്റ്റേഷന്‍ പരിധിയിലെ അരുണാക്ഷി സ്വദേശിയായ ദേവപ്പയുടെ മകന്‍ ശരണപ്പയെ (26) കൊലപ്പെടുത്തിയ കേസിന്റെ ചുരുളഴിയുന്നു. കൊലപാതകത്തില്‍ നേരിട്ട് ബന്ധമുള്ള മൂന്നുപേരെയടക്കം എട്ടുപേരെ പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യംചെയ്യുന്നത് പൂര്‍ത്തിയാകുന്നതോടെ കൊലയാളികളെ അറസ്റ്റ് ചെയ്യാനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.
ഇക്കഴിഞ്ഞ ഡിസംബര്‍ 30നാണ് ശരണപ്പ കാട്ടുകുക്കെ പെര്‍ളത്തടുക്കയില്‍ കൊല്ലപ്പെട്ടത്. താമസസ്ഥലത്തുവച്ച് തലക്കടിച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം വിജനമായ സ്ഥലത്ത് ഉപേക്ഷിച്ചുവെന്നാണ് കേസ്.
അഴുകിയനിലയിലാണ് മൃതദേഹം കാണപ്പെട്ടത്. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് മരണം തലക്കടിയേറ്റാണെന്ന് വ്യക്തമായത്. കൊല്ലപ്പെട്ടയാളെ തിരിച്ചറിയാന്‍ കഴിയാത്തതിനാല്‍ തുടക്കത്തില്‍ അന്വേഷണം മന്ദഗതിയിലായിരുന്നു. മുറിക്കകത്ത് കട്ടപിടിച്ച രക്തം കഴുകിക്കളഞ്ഞ നിലയിലും കണ്ടെത്തിയിരുന്നു. കട്ടിലില്‍ പറ്റിപ്പിടിച്ച രക്തക്കറയുടെ സാമ്പിള്‍ പരിശോധനക്ക് അയച്ചതോടെയാണ് കൊല്ലപ്പെട്ടത് ശരണപ്പയാണെന്ന് തിരിച്ചറിഞ്ഞത്. ക്വാര്‍ട്ടേഴ്‌സില്‍ താമസം തുടങ്ങിയ ദിവസംതന്നെ കൊല നടന്നതായും അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."