HOME
DETAILS
MAL
റസിഡന്‍ഷ്യല്‍ സ്കൂളുകളിലെ യൂനിഫോം ഏകീകരിച്ചു
backup
March 19 2018 | 00:03 AM
തിരുവനന്തപുരം: പട്ടികജാതി-വര്‍ഗ വകുപ്പിനുകീഴിലുള്ള മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളിലെ യൂനിഫോമിന്റെ നിറം ഏകീകരിച്ച് ഉത്തരവായി.
ആണ്‍കുട്ടികള്‍ക്ക് ബ്രൗണ്‍ കളര്‍ പാന്റും ക്രീം കളര്‍ ഷര്‍ട്ടുമാണ് യൂനിഫോം. കടുംപച്ച പാന്റും ഇളംപച്ച ടോപ്പുമാണ് പെണ്‍കുട്ടികള്‍ക്ക്. അടുത്ത അധ്യയന വര്‍ഷം മുതല്‍ ഏകീകരിച്ച യൂനിഫോം നിലവില്‍വരും.
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ വിവിധ നിറങ്ങളിലുള്ള യൂനിഫോമുകളാണ് ഇപ്പോഴുള്ളത്. യൂനിഫോം ഏകീകരിക്കുന്നതിനായി വിദ്യാര്‍ഥികളും രക്ഷിതാക്കളും നിരവധിതവണ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു.
ഇക്കാര്യം ചൂണ്ടിക്കാട്ടി പട്ടികജാതി വികസന ഡയറക്ടര്‍ സര്‍ക്കാരിന് കത്തും നല്‍കിയിരുന്നു. തുടര്‍ന്ന് വിശദമായ പരിശോധനയ്ക്ക് ശേഷമാണ് സര്‍ക്കാര്‍ നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."