HOME
DETAILS
MAL
ശശികലയുടെ ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍
backup
March 19 2018 | 01:03 AM
ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ബംഗളൂരു ജയിലില്‍ തടവില്‍ കഴിയുന്ന അണ്ണാ ഡി.എം.കെ നേതാവ് വി.കെ ശശികലയുടെ ഭര്‍ത്താവ് എം.നടരാജന്റെ നില ഗുരുതരം. ശ്വാസകോശത്തില്‍ അണുബാധയെതുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില അത്യന്തം ആശങ്കാ ജനകമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കഴിഞ്ഞ 16നാണ് അദ്ദേഹത്തെ ആശുപുത്രിയില്‍ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന് നിലനിര്‍ത്തുന്നതെന്നും ആശുപത്രിയിലെ ചീഫ് ഓപ്പറേറ്റിങ് ഓഫിസര്‍ ഷണ്മുഖ പ്രിയന് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ കിഡ്നി, കരള്‍ എന്നിവ മാറ്റിവക്കലിന് നടരാജന് വിധേയനായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."