ആഗ്രയില്‍ എട്ടു വയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊന്നു; നിയമ വിദ്യാര്‍ഥി അറസ്റ്റില്‍
ന്യൂഡല്‍ഹി: ആഗ്രയില്‍ എട്ടു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത ശേഷം ശ്വാസം മുട്ടിച്ചു കൊന്നു. സംഭവത്തില്‍ നിയമ വിദ്യാര്‍ഥിയെ പൊലിസ് അറസ്റ്റു ചെയ്തു. ആഗ്ര കോളജിലെ വിദ്യാര്‍ഥിയായ ഹരിഷ് കുമാര്‍ താക്കൂറിനെയാണ് അറസ്റ്റു ചെയതത്. സംഭവ സമയത്ത് പ്രതി മദ്യലഹരിയിലായിരുന്നുവെന്ന് പൊലിസ് പറഞ്ഞു.
കോളജിനു സമീപം ഫുട്പാത്തില്‍ കിടന്നുറങ്ങുകയായിരുന്ന പെണ്‍കുട്ടിയാണ് ഈ ക്രൂരതക്കിരയായത്. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. മുത്തശ്ശിക്കും പിതാവിനുമൊപ്പമാണ് കുട്ടി ഉറങ്ങിയിരുന്നത്. അതുവഴി നടന്നു പോയ പ്രതി കുട്ടിയെ കാണുകയും തൂക്കിയെടുത്തു കൊണ്ടു പോവുകയുമായിരുന്നു. ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റ് കുട്ടി ബഹളം വച്ചപ്പോള്‍ അവളുടെ വായ പൊത്തിപ്പിടിച്ചെന്ന് പൊലിസ് പറയുന്നു. കോളജ് ഗ്രൗണ്ടില്‍ വച്ചാണ് കുട്ടിയെ ബലാത്സംഗം ചെയ്തത്. ബലാത്സംഗം ചെയ്ത ശേഷം കുട്ടിയുടെ ട്രൗസര്‍ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചു കൊല്ലുകയും ചെയ്തു.
സി.സി. ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റു ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."