വൈദേശികാധിപത്യത്തിനെതിരെ ജീവാര്‍പ്പണം നടത്തിയ സമുദായമാണ് മുസ്ലിംകള്: പ്രഫ. ഖാദര്‍ മൊയ്തീന്
ദോഹ: സ്വാതന്ത്ര്യ സമര കാലഘട്ടത്തില്‍ വൈദേശിക ആധിപത്യത്തിനെതിരെ ജീവാര്‍പ്പണം നടത്തിയ സമുദായമാണ് മുസ്ലിം സമുദായമെന്നും ഭാരതത്തിന്റെ ചിരപുരാതനമായ പൈതൃകവും പാരമ്പര്യവും സംരക്ഷിക്കുന്നതില്‍ രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ മുസ്ലിം ലീഗ് പ്രതിജ്ഞാ ബദ്ധമാണെന്നും ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ് ദേശീയ പ്രസിഡണ്ട് പ്രഫ. ഖാദര്‍ മൊയ്തീന്.
ഖത്തര്‍ കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റി ഐസിസി അശോക ഹാളില്‍ സംഘടിപ്പിച്ച 'ഹരിത ധാര 2018' പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ നന്മകള് കാത്തു സൂക്ഷിക്കാന്‍ കേരളത്തില്‍ നിന്നും പ്രവഹിക്കുന്ന ഹരിത ധാര ഇന്ത്യയാകെ പടര്‍ന്നു കൊണ്ടിരിക്കുയാണെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.
മൂല്യങ്ങള്‍ നഷ്ടപ്പെടുത്താതെ പ്രശംസനീയമായ രീതിയില്‍ ഭരണം നിര്‍വ്വഹിച്ച് ലോകത്തിന്റെ നെറുകയില്‍ എത്താം എന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഖത്തറും ഇവിടുത്തെ ഭരണാധികാരികളുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കെ.എം ഷാജി എം.എല്‍.എ, പാറക്കല്‍ അബ്ദുല്ല എംഎല്‍എ , അന്‍വര്‍ ബാബു, കെ.എം.സി.സി സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദു നാസര്‍ നാച്ചി, കമാല്‍ വരദൂര്‍ സംസാരിച്ചു.
മുസ്ലിം ലീഗ് ദേശീയ നിര്‍വാഹക സമിതി അംഗം ജീവ ഗിരിധരന്, പ്രസിഡണ്ട് എ.വി.എ.ബക്കര്‍, അടിയോട്ടില്‍ അഹ്മദ്, പി.കെ. റഹീം, യഹിയ എലത്തൂര്‍, കെസി മുജീബ് റഹ്മാന്, ഹംസ കുന്നുമ്മല്‍, ജാഫര്‍ തയ്യില്‍, ഫൈസല്‍ അരോമ, ടി.പി സി.തങ്ങള്‍, ടി.ടി.കെ.ഖാദര്‍ ഹാജി, സിയാലി കൊടുവള്ളി, ഉബൈദ് കുമ്മങ്കോട്, ജാഫര്‍ വികെ, മജീദ് നദ്വി വെളിമണ്ണ, അസീസ് നരിക്കുനി, സെക്രട്ടറി മമ്മു കെട്ടുങ്ങല്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."