HOME
DETAILS
MAL
കാഞ്ഞങ്ങാടിനു സമീപം റെയില്‍ പാളം മുറിഞ്ഞു; ഗതാഗതം തടസപ്പെട്ടു
backup
March 19 2018 | 05:03 AM
കാസര്‍കോട്: കാഞ്ഞങ്ങാടിനും കാസര്‍കോടിനും ഇടയില്‍ പള്ളിക്കരക്കടുത്ത് റെയില്‍പാളത്തില്‍ വിള്ളല്‍ കണ്ടെത്തി. ഇതിനെ തുടര്‍ന്ന് ഒരു മണിക്കൂറോളം നേരം ട്രെയിന്‍ ഗതാഗതം നിലച്ചു. രാവിലെ ഏഴോടെ ജാംനഗര്‍-തിരുനെല്‍വേലി ട്രെയിന്‍ കടന്ന് പോയതിന് ശേഷം നാട്ടുകാരാണ് പാളത്തിന്റെ ഭാഗം മുറിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ റെയില്‍വേ അധികൃതരെ അറിയിച്ചു. തുടര്‍ന്ന് മംഗളുരു ഭാഗത്ത് നിന്ന് കണ്ണൂര്‍ ഭാഗത്തേക്കുള്ള വിവിധ ട്രെയിനുകള്‍ വിവിധ സ്ഥലത്തുകളില് പിടിച്ചിട്ടു. എട്ടരയോടെ പാളത്തിലെ തകരാര്‍ പരിഹരിച്ച ശേഷം ട്രെയിനുകള്‍ യാത്ര തുടങ്ങി.മംഗളുരു-ചെന്നൈ എഗ്മോര്‍, മംഗളുരു -തിരുവന്തപുരം ഏറനാട് എക്സ്പ്രസ്, ഹാപ്പ എക്സ്പ്രസ് എന്നീ ട്രെയിനുകളാണ് വിവിധ സ്ഥലങ്ങളില്‍ പിടിച്ചിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."