ഭിന്നശേഷിയുള്ളവര്‍ക്ക് നിയമപരമായ രക്ഷിതാക്കളെ കണ്ടെത്തി
മലപ്പുറം: ഭിന്നശേഷിയുള്ളവര്‍ക്കു നാഷനല്‍ ട്രസ്റ്റ് ആക്റ്റ് പ്രകാരം നിയമപരമായ രക്ഷിതാവിനെ നിയമിച്ചു നല്‍കുന്നതിനായി ലഭിച്ച അപേക്ഷകള്‍ പരിഗണിക്കുന്നതിനായി ജില്ലാ കലക്ടര്‍ എസ്. വെങ്കടേശപതിയുടെ അധ്യക്ഷതയില്‍ ലോക്കല്‍ ലെവല്‍ കമ്മിറ്റി യോഗം ചേര്‍ന്നു. പരിഗണിച്ച 13 അപേക്ഷകളില്‍ 10 പേര്‍ക്കു കുടുംബാംഗങ്ങളില്‍ ഒരാളെ നിയമപരമായ രക്ഷിതാവായി നിയമിച്ചു നല്‍കി.
ആക്റ്റ് നിലവില്‍ വരുന്നതിനു മുമ്പു നടന്ന സ്വത്ത് ക്രയവിക്രയം ക്രമീകരിക്കുന്നതിനായി ഭിന്നശേഷിയുള്ള വ്യക്തിക്കായി സ്വത്തു മാറ്റിവെച്ചു വില്‍പത്രമെഴുതാന്‍ രണ്ടു കേസുകളില്‍ നിര്‍ദേശിച്ചു. സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ ദുര്‍വിനിയോഗം ചെയ്യപ്പെടാതിരിക്കാന്‍ ഇവരുടെ പേരില്‍ ജോയിന്റ് ബാങ്ക് അക്കൗണ്ട് തുറക്കാനും അര്‍ഹതയുള്ളവര്‍ക്കു പഞ്ചായത്തുകള്‍ മുഖേന വീടു നിര്‍മാണത്തിനു ധനസഹായത്തിന് അപേക്ഷിക്കാനും മുന്‍ഗണനാ കാര്‍ഡ് നല്‍കാനും തീരുമാനിച്ചു.
നാഷണല്‍ ട്രസ്റ്റ് സംസ്ഥാന കോഡിനേറ്റര്‍ ആര്‍. വേണുഗോപാലന്‍ നായര്‍, കണ്‍വീനര്‍ വി. ഹംസ, സ്റ്റാറ്റിയൂട്ടറി അംഗം പി.വി പ്രേമ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."